Logo
Sat, Jun 13, 2026 • 04:48 AM
LIVE TV
Watch

No business videos available

No Middle East videos available

മലപ്പുറത്തിന്റെ മണ്ണും മനസും തൊട്ടറിഞ്ഞ് കുഞ്ഞാലിക്കുട്ടി; മണ്ഡലത്തിൽ ആവേശം; പ്രചാരണത്തിന് ഉജ്ജ്വല തുടക്കം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
March 18, 2026
1 min read Updated: June 12, 2026
SHARE:
SAVE: Login to save

മലപ്പുറത്തിന്റെ മണ്ണും മനസും തൊട്ടറിഞ്ഞ് കുഞ്ഞാലിക്കുട്ടി;  മണ്ഡലത്തിൽ ആവേശം; പ്രചാരണത്തിന് ഉജ്ജ്വല തുടക്കം

മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ, പി.കെ. കുഞ്ഞാലിക്കുട്ടി തന്റെ പുതിയ പോരാട്ടഭൂമിയായ മലപ്പുറത്ത് പ്രചാരണത്തിന് ആവേശകരമായ തുടക്കം കുറിച്ചു. ദേശീയ ജനറൽ സെക്രട്ടറി കൂടിയായ അദ്ദേഹം യു.ഡി.എഫ് പ്രവർത്തകർക്കൊപ്പം സംഘടിപ്പിച്ച റോഡ് ഷോ മലപ്പുറം നഗരത്തെ ഇളക്കിമറിക്കുന്നതായിരുന്നു.

 കുന്നുമ്മൽ ജംഗ്ഷനിൽ നിന്നാരംഭിച്ച റോഡ് ഷോയിൽ മുനവ്വറലി ശിഹാബ് തങ്ങൾ, പി. ഉബൈദുള്ള തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്തു. തുറന്ന വാഹനത്തിലും തുടർന്ന് കാൽനടയായും വോട്ടർമാരെ നേരിൽ കണ്ട സ്ഥാനാർത്ഥിയെ പൂക്കളും മാലകളും നൽകിയാണ് മലപ്പുറത്തെ ജനത വരവേറ്റത്. പ്രവർത്തകരുടെ വലിയ പങ്കാളിത്തം മണ്ഡലത്തിലെ യു.ഡി.എഫിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ മൂന്ന് തവണ വേങ്ങര മണ്ഡലത്തെ പ്രതിനിധീകരിച്ച് വൻ ഭൂരിപക്ഷത്തിൽ വിജയിച്ച കുഞ്ഞാലിക്കുട്ടി, ഇത്തവണ പാർട്ടി നിർദ്ദേശപ്രകാരമാണ് മലപ്പുറത്തേക്ക് മാറുന്നത്. രാഷ്ട്രീയ ജീവിതത്തിന്റെ പ്രാരംഭഘട്ടത്തിൽ മലപ്പുറം നഗരസഭാ ചെയർമാനായി മികച്ച സേവനം കാഴ്ചവെച്ച അദ്ദേഹത്തിന് നഗരത്തിന്റെ ഓരോ സ്പന്ദനവും സുപരിചിതമാണ്. അന്ന് അദ്ദേഹം നടപ്പിലാക്കിയ വികസന മാതൃകകൾ ഇന്നും മലപ്പുറത്തുകാർക്കിടയിൽ സജീവ ചർച്ചയാണ്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10