Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ജോസ് കെ.മാണി വട്ടപൂജ്യം; സത്യവും നീതിയും ജയിക്കുമെന്ന് പി.ജെ ജോസഫ്

ജോസ് കെ.മാണി വട്ടപൂജ്യം; സത്യവും നീതിയും ജയിക്കുമെന്ന് പി.ജെ ജോസഫ്
  കൊച്ചി: ജോസ്.കെ.മാണിക്ക് ‘രണ്ടില ചിഹ്നം’ അനുവദിച്ച ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് പി.ജെ ജോസഫ്. ദൈവം തന്‍റേയും ഒപ്പമുള്ളവരുടെയും കൂടെയുണ്ടെന്നും സത്യവും നീതിയും ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ.മാണി വട്ടപ്പൂജ്യമാണ്. മുഖ്യമന്ത്രിയുടെ യോഗത്തിൽ ജോസ് പങ്കെടുത്തത് കോടതിയലക്ഷ്യമാണെന്നും പി.ജെ ജോസഫ് പറഞ്ഞു. അതേസമയം ജോസ്.കെ.മാണിക്ക് രണ്ടില ചിഹ്നം അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. പി.ജെ ജോസഫിന്‍റെ ഹർജിയിലാണ് ഹൈക്കോടതി ഇടപെടല്‍. കമ്മീഷന്‍ ഉത്തരവ് ഒരു മാസത്തേക്കാണ് സ്റ്റേ ചെയ്തത്. വസ്തുതയും തെളിവുകളും പരിശോധിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ കൈക്കൊണ്ട തീരുമാനമാണിതെന്നായിരുന്നു പി.ജെ. ജോസഫ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. ഹർജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.

Related articles

See all
Popular News

മറ്റുള്ളവർ നടപ്പാക്കിയ പദ്ധതികൾ സ്വന്തം പേരിലാക്കി ഉദ്ഘാടനം നടത്തി; വീണാ ജോർജിനെതിരെ രേഖകള...

Popular News

മയക്കുവെടിയേറ്റിട്ടും മയങ്ങാതെ ചക്കക്കൊമ്പന്‍; ശക്തമായ കാറ്റും മഴയും, ചക്കക്കൊമ്പന്‍ ദൗത്യ...

Popular News

ചക്കക്കൊമ്പൻ ദൗത്യം; ആനയെ മയക്കുവെടിവെച്ചു, റേഡിയോ കോളർ ഘടിപ്പിക്കുന്ന നടപടികൾ ആരംഭിച്ചു

Popular News

ഡ്രൈവിങ് ലൈസൻസ് ഇനി അത്ര എളുപ്പമല്ല, ഹസാഡ് പെർസെപ്ഷൻ ടെസ്റ്റ് കൂടെ പാസാകണം; ഡിസംബർ 1 മുതൽ...

Save your stories

Sign in