Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കളമശ്ശേരി, പരവൂർ നഗരസഭകള്‍ യുഡിഎഫിന് ; സീമാ കണ്ണനും പി.ശ്രീജയും അധ്യക്ഷമാർ

കളമശ്ശേരി, പരവൂർ നഗരസഭകള്‍ യുഡിഎഫിന് ; സീമാ കണ്ണനും പി.ശ്രീജയും അധ്യക്ഷമാർ
കൊല്ലം : കളമശ്ശേരി, പരവൂർ നഗരസഭകള്‍ യുഡിഎഫിന്. കളമശ്ശേരിയില്‍ സീമാ കണ്ണനെ ചെയർപേഴ്സണായി തെരഞ്ഞെടുത്തു. നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. 20 വീതം വോട്ടുകളാണ് എൽഡിഎഫിനും യുഡിഎഫിനും ലഭിച്ചത്. 41 അംഗ നഗരസഭയിൽ എൽഡിഎഫിന് 20 ഉം യുഡിഎഫിന് 19 ഉം സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്. ഒരു വിമതന്‍റെ പിന്തുണ യുഡിഎഫിന് ലഭിച്ചതോടെയാണ് 20 -20 എന്ന നിലയിലേക്ക് അംഗസംഖ്യ ഒപ്പമെത്തിയത്. ഇതോടെ അധ്യക്ഷ സ്ഥാനത്തേക്ക് നറുക്കെടുപ്പ് വേണ്ടി വന്നു. പരവൂരില്‍ പി. ശ്രീജ ചെയർപേഴ്സണായി. വോട്ടെടുപ്പിൽ ഇരുമുന്നണികളും തുല്ല്യനിലയിൽ ആയതോടെ നറുക്കെടുപ്പിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്. വർഷങ്ങൾ നീണ്ട ഇടതുഭരണത്തിന് വിരാമമിട്ടാണ് പരവൂർ നഗരസഭാ ഭരണത്തിലേക്ക്  പി .ശ്രീജയിലൂടെ യുഡിഎഫ് കടക്കുന്നത്. ഉച്ച കഴിഞ്ഞ്  വൈസ് ചെയർമാൻ തെരഞ്ഞെടുപ്പ് നടക്കും. മുസ്ലീം ലീഗിലെ ജെ. ഷെരിഫാണ് യുഡിഎഫ് സ്ഥാനാർത്ഥി.

Related articles

See all
Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്, മലപ്പുറത്തും കോഴിക്ക...

Popular News

ടി.ഐ. മധുസൂദനന്റെ വിവാദ പ്രസംഗം: മുഹമ്മദ് ഷമ്മാസിന്റെ പരാതിയില്‍ തുടര്‍നടപടിക്ക് നിര്‍ദ്ദേ...

Popular News

'മധുസൂദനന്റെ പ്രസംഗം കേട്ടിട്ടില്ല': കൊലവിളി പ്രസംഗത്തില്‍ ഒഴിഞ്ഞുമാറി ജോണ്‍ ബ്രിട്ടാസ്

Popular News

ക്രിസ്മസ് - ന്യൂഇയർ ബംപർ പ്രകാശനം ചെയ്ത് മുഖ്യമന്ത്രി; ഒന്നാം സമ്മാനം 25 കോടി, ടിക്കറ്റ് വ...

Save your stories

Sign in