Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'പഞ്ചരത്നങ്ങൾ'ക്കും തുണയായത് ഉമ്മന്‍ ചാണ്ടിയുടെ കരുതല്‍; നന്ദിയോടെ ഓർത്ത് കുടുംബം| Video Story

'പഞ്ചരത്നങ്ങൾ'ക്കും തുണയായത് ഉമ്മന്‍ ചാണ്ടിയുടെ കരുതല്‍; നന്ദിയോടെ ഓർത്ത് കുടുംബം| Video Story
  തിരുവനന്തപുരം പോത്തൻകോട് നന്നാട്ടുകടവിൽ പ്രേംകുമാറിന്‍റെയും രമാദേവിയുടെയും 'പഞ്ചരത്നങ്ങൾ' മലയാളികൾക്ക് സുപരിചിതരാണ്. ജീവിതത്തിൽ അപ്രതീക്ഷിതമായ ദുരിതങ്ങൾ കടന്ന് വന്നപ്പോഴും രമാദേവിക്കും മക്കൾക്കും ആശ്വാസത്തിന്‍റെ തണലേകിയത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയായിരുന്നു. യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് നൽകിയ ജോലിയുടെ ആശ്രയത്തിലാണ് കുടുംബത്തിന് പുതിയ ജീവിതം ആരംഭിക്കാനായത്. 1995 നവംബറിലാണ് പ്രേംകുമാറിനും രമാദേവിയ്ക്കും മക്കൾ ജനിക്കുന്നത്. എന്നാൽ കുട്ടികൾക്ക് 10 വയസാകും മുൻപേയായിരുന്നു പ്രേംകുമാറിന്‍റെ അപ്രതീക്ഷിത വിയോഗം. അതിന് ശേഷവും ഹൃദ്രോഗത്തിന്‍റെ രൂപത്തിൽ പഞ്ചരത്നത്തിലേക്ക് വിധിയൂടെ ക്രൂരത കടന്നുവന്നു. പെയ്സ്മേക്കറിന്‍റെ സഹായത്തോടെയാണ് രമാദേവി ഇപ്പോഴും ജീവിക്കുന്നത്. ആ സമയത്താണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രമാദേവിക്കും മക്കൾക്കും ആശ്വാസത്തിന്‍റെ തണലൊരുക്കുന്നത്. രമാദേവിക്ക്  സഹകരണ ബാങ്കിൽ  ഉമ്മൻ ചാണ്ടിയുടെ ഇടപെടലില്‍  ജോലി  ലഭിച്ചു. ഒറ്റപ്രസവത്തിൽ നിമിഷങ്ങളുടെ ഇടവേളയിലായിരുന്നു അഞ്ച് കണ്‍മണികളുടേയും ജനനം. ഇപ്പോൾ അമ്മക്കിളിയുടെ സ്നേഹത്തണലിൽ നിന്നും പുത്തൻകൂട്ടിലേക്ക് ചേക്കാറാൻ ഒരുങ്ങുകയാണ് പഞ്ചരത്നം വീട്ടിലെ നാല് പെൺമക്കൾ. അഞ്ച് പേരുടേയും വിവാഹത്തിനൊരുങ്ങുകയാണ് പഞ്ചരത്നം വീട്.  നാല് പെൺമക്കൾക്ക് കൂട്ടായുള്ള സഹോദരൻ ഉത്രജനാണ് അച്ഛന്‍റെ സ്ഥാനത്ത് നിന്നും വിവാഹം നടത്തുന്നത്. https://www.youtube.com/watch?v=Nex7QqGqNS0

Related articles

See all
Popular News

മറ്റുള്ളവർ നടപ്പാക്കിയ പദ്ധതികൾ സ്വന്തം പേരിലാക്കി ഉദ്ഘാടനം നടത്തി; വീണാ ജോർജിനെതിരെ രേഖകള...

Popular News

മയക്കുവെടിയേറ്റിട്ടും മയങ്ങാതെ ചക്കക്കൊമ്പന്‍; ശക്തമായ കാറ്റും മഴയും, ചക്കക്കൊമ്പന്‍ ദൗത്യ...

Popular News

ചക്കക്കൊമ്പൻ ദൗത്യം; ആനയെ മയക്കുവെടിവെച്ചു, റേഡിയോ കോളർ ഘടിപ്പിക്കുന്ന നടപടികൾ ആരംഭിച്ചു

Popular News

ഡ്രൈവിങ് ലൈസൻസ് ഇനി അത്ര എളുപ്പമല്ല, ഹസാഡ് പെർസെപ്ഷൻ ടെസ്റ്റ് കൂടെ പാസാകണം; ഡിസംബർ 1 മുതൽ...

Save your stories

Sign in