Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വ്യക്തി വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ വാട്‌സ് ആപ്പിനെ ന്യായീകരിച്ച് കേന്ദ്രസർക്കാർ

വ്യക്തി വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ വാട്‌സ് ആപ്പിനെ ന്യായീകരിച്ച് കേന്ദ്രസർക്കാർ
Whatsapp വ്യക്തി വിവരങ്ങൾ ചോർത്തിയെന്ന വിഷയത്തിൽ വാട്‌സ് ആപ്പിനെ ന്യായീകരിച്ച് കേന്ദ്രസർക്കാർ. ഇസ്രയേൽ ചാരസോഫ്റ്റ്‌വെയർ പെഗാസസ് രാജ്യത്തെ പ്രമുഖരുടെ വാട്ട്‌സ്ആപ്പ് വിവരങ്ങൾ ചോർത്തിയതു സംയുക്ത പാർലമെന്‍ററി സമിതി അന്വേഷിക്കണമെന്നു കോൺഗ്രസ്. രാജ്യസഭയിൽ കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പെഗാസസ് പോലുള്ള ചാരസോഫ്‌റ്റ് വെയർ വാട്‌സാപ്പ് വിവരങ്ങൾ ചോർത്തുന്നത് രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്നും അത് മൗലികാവകാശ ലംഘനമാണെന്നും ദിഗ് വിജയ് സിംങ് പറഞ്ഞു. അതേസമയം, രാജ്യത്തെയും പൗരന്മാരെയും സംബന്ധിച്ച വിവരങ്ങൾ സൂക്ഷിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നു കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. വിവരങ്ങൾ ചോർത്തുന്നെന്ന സന്ദേശം ലഭിച്ചപ്പോൾ തന്നെ വാട്ട്‌സ്ആപ്പ് അധികൃതരോടു വിശദീകരണം തേടിയിട്ടുണ്ടെന്നും. മെസേജിങ് ആപ്പുകൾക്കു സുരക്ഷ ഉറപ്പാക്കുമെന്നും സംഭവത്തിൽ പരാതികളൊന്നും ലഭിച്ചിട്ടില്ല എന്ന തണുപ്പൻ മറുപടിയാണ് കേന്ദ്ര നിയമമന്ത്രി നൽകിയത്. എന്നാൽ, ഏതെങ്കിലും സർക്കാർ ഏജൻസികൾ പെഗാസസ് ഉപയോഗിച്ചോ എന്ന ചോദ്യത്തിനു മറുപടി നൽകാൻ രവിശങ്കർ പ്രസാദ് തയാറായില്ല. വ്യക്തികളുടെ വിവരങ്ങൾ ചോർത്താൻ സർക്കാരും കൂട്ടുനിൽക്കുകയാണെന്ന് പറഞ്ഞ കോൺഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും വിഷയം സംയുക്ത പാർലമെൻററി സമിതി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.

Related articles

See all
Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Popular News

ദ്വിദിന സന്ദര്‍ശനത്തിനായി നേപ്പാള്‍ പ്രധാനമന്ത്രി ബാലന്‍ ഷാ ഇന്ന് ഇന്ത്യയിലെത്തും; മോദിയുമ...

Popular News

വോട്ട് വെട്ടല്‍ വിവാദം: പ്രതിരോധത്തിലായി ബിജെപി; ഉത്തര്‍പ്രദേശില്‍ ബൂത്ത് ഏജന്റുമാര്‍ക്ക്...

Save your stories

Sign in