Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മന്ത്രി മൊയ്തീന്‍റെ വോട്ടിന് കളക്ടറുടെ 'ക്ലീന്‍ചിറ്റ്' ; പ്രിസൈഡിംഗ് ഓഫീസറുടെ വാച്ചിൽ ഏഴ് മണിയെന്ന് വാദം ; വോട്ട് റദ്ദാക്കണമെന്ന് കോണ്‍ഗ്രസ്

മന്ത്രി മൊയ്തീന്‍റെ വോട്ടിന് കളക്ടറുടെ 'ക്ലീന്‍ചിറ്റ്' ; പ്രിസൈഡിംഗ് ഓഫീസറുടെ വാച്ചിൽ ഏഴ് മണിയെന്ന് വാദം ; വോട്ട് റദ്ദാക്കണമെന്ന് കോണ്‍ഗ്രസ്
  തൃശൂർ : മന്ത്രി എ.സി മൊയ്തീൻ പോളിങ് സമയത്തിന് മുൻപ് വോട്ട് ചെയ്തെന്ന  ആരോപണത്തിൽ ജില്ലാ കളക്ടർ തെരഞ്ഞെടുപ്പ് കമീഷന് റിപ്പോർട്ട് നൽകി. മന്ത്രി 6.55 ന് വോട്ട് ചെയ്തെന്നാണ് വിവാദം. എന്നാൽ പിഴവ് സംഭവിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടർ നൽകിയ റിപ്പോർട്ടിൽ പറയുന്നു. പ്രിസൈഡിംഗ് ഓഫീസറുടെ വാച്ചിൽ ഏഴ് മണി ആയപ്പോഴാണ് വോട്ടിംഗ് തുടങ്ങിയത്. ചട്ടവിരുദ്ധമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും ജില്ലാ കളക്ടർ റിപ്പോർട്ടിൽ വ്യക്തമാക്കി. റിപ്പോർട്ട് തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് നൽകി. തൃശ്ശൂരിലെ തെക്കുംകര പനങ്ങാട്ടുകരയിലെ പോളിങ് ബൂത്തിലാണ് മന്ത്രി എ.സി. മൊയ്തീൻ വോട്ട് രേഖപ്പെടുത്തിയത്. പിന്നാലെ എ.സി. മൊയ്തീൻ ചട്ടവിരുദ്ധമായി വോട്ട് ചെയ്തുവെന്ന ആരോപണവുമായി അനിൽ അക്കര എം.എൽ.എയും ടി. എന്‍ പ്രതാപന്‍ എം.പിയും രംഗത്തെത്തിയിരുന്നു. കോൺഗ്രസ് ബൂത്ത് ഏജന്റ് പ്രിസൈഡിങ് ഓഫീസർക്ക് പരാതി നൽകുകയും ചെയ്തു. അതേസമയം മന്ത്രിയുടെ വോട്ട് റദ്ദാക്കണമെന്നും വീണ്ടും വോട്ട് ചെയ്യിപ്പിക്കണമെന്നും ടി.എന്‍ പ്രതാപന്‍ എം.പി ആവശ്യപ്പെട്ടു. കളക്ടർ എല്‍ഡിഎഫ് കണ്‍വീനറെപ്പോലെ പെരുമാറുകയാണ്. കളക്ടറെ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.      

Related articles

See all
Popular News

ടി.ഐ. മധുസൂദനന്റെ വിവാദ പ്രസംഗം: മുഹമ്മദ് ഷമ്മാസിന്റെ പരാതിയില്‍ തുടര്‍നടപടിക്ക് നിര്‍ദ്ദേ...

Popular News

'മധുസൂദനന്റെ പ്രസംഗം കേട്ടിട്ടില്ല': കൊലവിളി പ്രസംഗത്തില്‍ ഒഴിഞ്ഞുമാറി ജോണ്‍ ബ്രിട്ടാസ്

Popular News

ക്രിസ്മസ് - ന്യൂഇയർ ബംപർ പ്രകാശനം ചെയ്ത് മുഖമന്ത്രി; ഒന്നാം സമ്മാനം 25 കോടി, ടിക്കറ്റ് വിൽ...

Popular News

ഇടമലക്കുടിക്ക് കൈത്താങ്ങായി സര്‍ക്കാര്‍; 60 ലക്ഷം രൂപ പ്രത്യേക ധനസഹായം അനുവദിച്ച് മുഖ്യമന്...

Save your stories

Sign in