Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മോദിയുടെ ഉദ്ദേശം നടക്കില്ല; അഞ്ചുലക്ഷം കോടി ഡോളര്‍ സമ്പദ്‌വ്യവസ്ഥ നടക്കാത്ത സ്വപ്നം: മന്‍മോഹന്‍ സിങ്

മോദിയുടെ ഉദ്ദേശം നടക്കില്ല; അഞ്ചുലക്ഷം കോടി ഡോളര്‍ സമ്പദ്‌വ്യവസ്ഥ നടക്കാത്ത സ്വപ്നം: മന്‍മോഹന്‍ സിങ്
രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ദിവസംതോറും അനിശ്ചിതത്വത്തിലേക്ക് പോകുമ്പോഴും നടക്കാത്ത കാര്യങ്ങള്‍ പ്രസംഗിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇപ്പോഴത്തെ അവസ്ഥയില്‍ മോദി പറയുന്നതുപോലെ 5 ലക്ഷം കോടി ഡോളര്‍ സമ്പദ്‌വ്യവസ്ഥയെന്നത് എത്തിപ്പിടിക്കാനാവാത്ത സ്വപ്നമാണെന്ന് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു. കോണ്‍ഗ്രസ് ഉന്നത നേതാക്കളുടെ യോഗത്തിലാണ് സിങ് ഇക്കാര്യം വ്യക്തമാക്കിയത്. 2018-19 ല്‍ രാജ്യത്തെ സമ്പദ്‌വ്യവസ്ഥ 2.70 ലക്ഷം കോടി ഡോളറിന്റെ അടുത്തായിരുന്നു. 2024 ല്‍ 5 ലക്ഷം കോടിയിലെത്തണമെങ്കില്‍ കുറഞ്ഞത് 9% യഥാര്‍ഥ വളര്‍ച്ച മുതല്‍ 12% വരെയുള്ള വളര്‍ച്ചയെങ്കിലും വേണം. ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ ഇതുണ്ടാവാനുള്ള സാധ്യത വിരളമാണ്. സാമ്പത്തിക സ്ഥിതി തകര്‍ന്നു എന്നു സര്‍ക്കാര്‍ അംഗീകരിക്കുകയും ഗ്രാമീണ മേഖലകളിലും മറ്റും ആവശ്യം വര്‍ധിപ്പിക്കുകയുമാണ് ചെയ്യേണ്ടത്. 2008 ല്‍ സമാന സ്ഥിതി നേരിട്ടപ്പോള്‍ തന്റെ സര്‍ക്കാര്‍ അതിനെ ഒരു അവസരമാക്കി മാറ്റി സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയാണു ചെയ്തത്.

Related articles

See all
Popular News

മോദിക്ക് പേടി, രാഹുൽ ഗാന്ധിയുമായി സംവാദത്തിന് തയാറാകാത്തത് ഭയം കാരണം; കെ.സി.വേണുഗോപാൽ എംപി

Popular News

കേരളത്തിന്റെ സ്വന്തം സഞ്ജു സാംസണിന് ഇന്ന് പിറന്നാൾ....

Popular News

ഡൽഹിയിലെ അധിക സുരക്ഷ വേണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ; ഉത്തരവ് പുറത്തിറക്കി ആഭ്യന്തര വ...

Popular News

'ചലോ ദില്ലി': രാംലീല മൈതാനത്തെ പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

Save your stories

Sign in