Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കെ.എസ്.യു കണ്ണൂർ സർവകലാശാല ആസ്ഥാനം ഉപരോധിച്ചു

കെ.എസ്.യു കണ്ണൂർ സർവകലാശാല ആസ്ഥാനം ഉപരോധിച്ചു
കണ്ണൂർ സർവ്വകലാശാലക്ക് കിഴിൽ രണ്ടാം വർഷ ബി.എഡ് വിദ്യാർത്ഥികൾക്ക് അധ്യാപക പരിശീലനം തുടങ്ങാത്തത് മൂലം കോഴ്സ് പൂർത്തീകരിക്കാൻ കഴിയാതെ ഒരു വർഷം പാഴാവുന്ന സാഹചര്യം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ സർവകലാശാല ആസ്ഥാനം ഉപരോധിച്ചു. കേരളത്തിലെ മറ്റു യൂണിവേഴ്സിറ്റികൾ ഓൺലൈൻ ക്ലാസുകൾ വഴി അധ്യാപക പരിശീലനം ഉൾപ്പെടെ നടത്തി കോഴ്സ് പൂർത്തീകരിച്ച സാഹചര്യത്തിൽ കണ്ണൂർ സർവകലാശാലയുടെ ഭാഗത്തു നിന്നുള്ള സമീപനം വിദ്യാർത്ഥി വിരുദ്ധവും പ്രതിഷേധാർഹവുമാണെന്നാരോപിച്ചായിരുന്നു കെ.എസ്.യു ഉപരോധം . തുടർന്ന് കെ.എസ്.യു നേതാക്കളുമായി പ്രൊ വൈസ് ചാൻസിലർ പ്രൊഫ. പി.ടി രവീന്ദ്രൻ ചർച്ച നടത്തുകയും അടിയന്തിരമായി വിദഗ്ദ സമിതിയെ നിയോഗിക്കുമെന്നും സമിതിയുടെ നിർദ്ദേശങ്ങൾ കൂടെ പരിഗണിച്ച് സമയബന്ധിതമായി കോഴ്സ് പൂർത്തീകരിക്കാനാവശ്യമായ നടപടി സ്വീകരിക്കുമെന്നും ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. കെ.എസ്.യു ജില്ലാ പ്രസിഡന്റ്‌ പി.മുഹമ്മദ്‌ ഷമ്മാസ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്‌ അഭിജിത് സി.ടി,ജില്ലാ ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, തുടങ്ങിയവർ നേതൃത്വം നൽകി.

Related articles

See all
Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്, മലപ്പുറത്തും കോഴിക്ക...

Popular News

ടി.ഐ. മധുസൂദനന്റെ വിവാദ പ്രസംഗം: മുഹമ്മദ് ഷമ്മാസിന്റെ പരാതിയില്‍ തുടര്‍നടപടിക്ക് നിര്‍ദ്ദേ...

Popular News

'മധുസൂദനന്റെ പ്രസംഗം കേട്ടിട്ടില്ല': കൊലവിളി പ്രസംഗത്തില്‍ ഒഴിഞ്ഞുമാറി ജോണ്‍ ബ്രിട്ടാസ്

Popular News

ക്രിസ്മസ് - ന്യൂഇയർ ബംപർ പ്രകാശനം ചെയ്ത് മുഖമന്ത്രി; ഒന്നാം സമ്മാനം 25 കോടി, ടിക്കറ്റ് വിൽ...

Save your stories

Sign in