Logo
Sun, Jun 14, 2026 • 08:18 PM
LIVE TV
Watch

No business videos available

No Middle East videos available

ദുബായിൽ മാധ്യമപ്രവർത്തകരുടെ സ്നേഹസംഗമം; ഷാർജ ലേഖകൻ ഇ.ടി. പ്രകാശിന് യാത്രയയപ്പ് നൽകി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 14, 2026
1 min read
SHARE:
SAVE: Login to save

ദുബായിൽ മാധ്യമപ്രവർത്തകരുടെ സ്നേഹസംഗമം; ഷാർജ ലേഖകൻ ഇ.ടി. പ്രകാശിന് യാത്രയയപ്പ് നൽകി

ദുബായ്: യുഎഇയില്‍ 28 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന 'മാതൃഭൂമി' ദിനപത്രത്തിന്റെ ഷാര്‍ജ ലേഖകന്‍ ഇ.ടി. പ്രകാശിന് , യുഎഇയിലെ മാധ്യമപ്രവര്‍ത്തകര്‍ ദുബായില്‍ യാത്രയയപ്പ് നല്‍കി. ജൂലൈ മാസത്തില്‍ കേരളത്തില്‍ പുതിയ ഉത്തരവാദിത്വത്തില്‍ മറ്റൊരു ജോലിയില്‍ പ്രവേശിക്കുമെന്ന് ഇ.ടി പ്രകാശ് പറഞ്ഞു. നേരത്തെ, കണ്ണൂരില്‍ സിഎംപിയുടെ മുഖപത്രത്തില്‍ പ്രാദേശിക ലേഖകനായും ജോലി ചെയ്തിട്ടുണ്ട്.

വിവിധ മാധ്യമ സ്ഥാപനങ്ങളെ പ്രതിനിധികരിച്ച് മാധ്യമ പ്രവര്‍ത്തകരായ എല്‍വിസ് ചുമ്മാര്‍ (ജയ്ഹിന്ദ് ടി വി ) , സുരേഷ് വെള്ളിമറ്റം, വനിതാ വിനോദ്, മുഷീര്‍( മാതൃഭൂമി ഗ്രൂപ്പ് ), മിന്റു പി.ജേക്കബ്, സാദിഖ് കാവില്‍, പ്രമദ് ബി കുട്ടി ( മനോരമ ഗ്രൂപ്പ് ),എം.സി.എ.നാസര്‍, ഷിനോജ് ഷംസുദ്ധീന്‍ ( മീഡിയാ വണ്‍ ) , ഭാസ്‌കര്‍ രാജ് ( റോയിട്ടേഴ്‌സ് ബിസിനസ് -സാവിയ ), സജില ശശീന്ദ്രന്‍ ( ഗള്‍ഫ് ന്യൂസ് ),  ജമാലുദ്ദീന്‍ ( കൈരളി ) , കെ.എം.അബ്ബാസ് ( സിറാജ് ), സഹല്‍ സി മുഹമ്മദ് ( ഏഷ്യാനെറ്റ് ), ഷിന്‍സ്, ശ്രീരാജ് ( ജനം ) മിനി പത്മ ( ഹോം എഫ് എം റേഡിയോ )  തന്‍സി ഹാഷിര്‍ ( ഗോള്‍ഡ് എഫ് എം റേഡിയോ ), റോയ് റാഫേല്‍ ( റേഡിയോ കേരളം ),  അനൂപ് കീച്ചേരി(യുഎഇ വാര്‍ത്ത ) എന്നിവര്‍ പ്രസംഗിച്ചു. ഇ.ടി. പ്രകാശ് മറുപടി പ്രസംഗം നടത്തി.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10