Logo
Sat, Jun 13, 2026 • 04:57 AM
LIVE TV
Watch

No business videos available

No Middle East videos available

KALABHAVAN NAVAS| കലാഭവന്‍ നവാസിന് വിട; പോസ്റ്റുമോര്‍ട്ടം ഇന്ന്; ഖബറടക്കം വൈകിട്ട്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 02, 2025
1 min read Updated: June 12, 2026
SHARE:
SAVE: Login to save

KALABHAVAN NAVAS| കലാഭവന്‍ നവാസിന് വിട; പോസ്റ്റുമോര്‍ട്ടം ഇന്ന്; ഖബറടക്കം വൈകിട്ട്
അന്തരിച്ച പ്രശസ്ത ചലച്ചിത്രതാരം കലാഭവന്‍ നവാസിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഖബറടക്കം ഇന്ന് (ഓഗസ്റ്റ് 2, 2025, ശനിയാഴ്ച) ആലുവ ടൗണ്‍ ജുമാ മസ്ജിദില്‍ വെച്ച് നടക്കും. വൈകുന്നേരം 4 മണി മുതല്‍ 5:30 വരെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷമാണ് ഖബറടക്കം. ഷൂട്ടിങ്ങിനായി ചോറ്റാനിക്കരയില്‍ ഒരു ഹോട്ടല്‍ മുറിയില്‍ താമസിക്കുകയായിരുന്നു കലാഭവന്‍ നവാസ്. ഇന്നലെ രാത്രിയോടെ മുറിയില്‍ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. ചെക്ക്ഔട്ട് വൈകിയതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ മുറിയില്‍ പോയി നോക്കിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാവിലെ 8:30-ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിക്കും. 10:30-ഓടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വസതിയിലേക്ക് കൊണ്ടുപോകും. പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി എത്തിയതായിരുന്നു അദ്ദേഹം. ഇന്നലെ ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങേണ്ടതായിരുന്നു. പ്രശസ്ത നടന്‍ അബൂബക്കറിന്റെ മകനായി തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയിലാണ് നവാസ് ജനിച്ചത്. മിമിക്രിയിലൂടെ കലാരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം കലാഭവനില്‍ ചേര്‍ന്നതോടെയാണ് പ്രശസ്തനാകുന്നത്. നാട്ടിലും വിദേശത്തും സ്റ്റേജ് ഷോകളിലൂടെ കലാഭവന്‍ നവാസ് ശ്രദ്ധേയനായി. സഹോദരന്‍ നിയാസ് ബക്കറിനൊപ്പം 'കൊച്ചിന്‍ ആര്‍ട്സ്' എന്ന മിമിക്രി ട്രൂപ്പ് രൂപീകരിച്ച് പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. 1995-ല്‍ 'ചൈതന്യം' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 'മാട്ടുപ്പെട്ടി മച്ചാന്‍', 'തില്ലാന തില്ലാന', 'മായാജാലം', 'ജൂനിയര്‍ മാന്‍ഡ്രേക്ക്', 'മൈലാഞ്ചി മൊഞ്ചുള്ള വീട്', 'കസബ', 'മൈഡിയര്‍ കരടി', 'ഇഷ്ടമാണ് നൂറുവട്ടം' തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങള്‍. സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും നായകനായും സഹനടനായും അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10