Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ത്രിപുരയില്‍ വോട്ട് കുത്തനെ വര്‍ധിപ്പിച്ച് കോണ്‍ഗ്രസ്

ത്രിപുരയില്‍ വോട്ട് കുത്തനെ വര്‍ധിപ്പിച്ച് കോണ്‍ഗ്രസ്
congress001 ത്രിപുരയിലെ ബദ്ധാര്‍ഘട്ട് നിയമസഭ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 18 മടങ്ങ് വോട്ട് വര്‍ധിപ്പിച്ച് കോണ്‍ഗ്രസ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കേവലം 505 വോട്ടുകള്‍ മാത്രമാണ് കോണ്‍ഗ്രസ് മണ്ഡലത്തില്‍ നേടിയിരുന്നത്. 18 മടങ്ങ് വോട്ട് വര്‍ധിച്ച് ഇക്കുറി 9015 വോട്ടുകള്‍ നേടി. ബദ്ധാര്‍ഘട്ട് നിയമസഭ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയാണ് വിജയിച്ചെങ്കിലും ഭൂരിപക്ഷം അത്ര കനത്തതല്ല. രണ്ടാം സ്ഥാനത്തെത്തിയ സി.പി.ഐ.എം സ്ഥാനാര്‍ത്ഥി ബുള്‍തി ബിശ്വാസ് പരാജയപ്പെട്ടത് 5276 വോട്ടുകള്‍ക്കാണ്. രണ്ട് പതിറ്റാണ്ടിലേറെ കമ്മ്യൂണിസ്റ്റ് പാർട്ടി തുടർച്ചയായി അധികാരത്തിലേറിയിരുന്ന ത്രിപുര 2018 മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ബിജെപി ഭരണത്തിലെത്തിയത്. പ്രാദേശിക പാര്‍ട്ടിയായ ഐപിഎഫ്ടിയുമായി ചേര്‍ന്നായിരുന്നു ത്രിപുരയിലെ കമ്മ്യൂണിസ്റ്റ് ഭരണം ബിജെപി അവസാനിപ്പിച്ചത്. എന്നാല്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറെ പ്രതീക്ഷയേകുന്ന ജനവിധിയാണ് ഉപതെരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ ഉണ്ടായത്. ഈ ജനവിധി ഊര്‍ജ്ജമാക്കി ത്രിപുരയില്‍ പുതിയ മുന്നേറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.

Related articles

See all
Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Popular News

ദ്വിദിന സന്ദര്‍ശനത്തിനായി നേപ്പാള്‍ പ്രധാനമന്ത്രി ബാലന്‍ ഷാ ഇന്ന് ഇന്ത്യയിലെത്തും; മോദിയുമ...

Popular News

വോട്ട് വെട്ടല്‍ വിവാദം: പ്രതിരോധത്തിലായി ബിജെപി; ഉത്തര്‍പ്രദേശില്‍ ബൂത്ത് ഏജന്റുമാര്‍ക്ക്...

Popular News

വിദേശ നിക്ഷേപകരുടെ ചട്ടങ്ങളില്‍ ഇളവ്; സെബിയുടെ നീക്കത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ കടന്നാക...

Save your stories

Sign in