Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സ്വർണ്ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോ ? ; യുഡിഎഫ് എംപിമാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ കേന്ദ്രം

സ്വർണ്ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോ ? ; യുഡിഎഫ് എംപിമാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ  കേന്ദ്രം
  ന്യൂഡല്‍ഹി: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ യുഡിഎഫ് എംപിമാരുടെ ചോദ്യങ്ങള്‍ക്ക് കേന്ദ്രത്തിന് മറുപടിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസു കേസില്‍ പങ്കുണ്ടോ ? ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ ? എന്നിങ്ങനെയായിരുന്നു എംപിമാരുടെ ചോദ്യം. എന്‍ഐഎ അന്വേഷണം നോക്കുന്നുവെന്നായിരുന്നു കേന്ദ്ര ആഭ്യന്തരസഹമന്ത്രി നല്‍കിയ മറുപടി. എന്‍.കെ പ്രേമചന്ദ്രന്‍, കെ സുധാകരന്‍, ബെന്നി ബെഹനാന്‍ എന്നീ എം.പിമാരാണ് ചോദ്യങ്ങളുന്നയിച്ചത്. അതേസമയം സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ മന്ത്രി കെ.ടി ജലീലിന് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്റെ ക്ലീന്‍ ചിറ്റില്ല. ജലീലിനെ വീണ്ടും ചോദ്യംചെയ്യുമെന്ന് ഇ.ഡി മേധാവി അറിയിച്ചു. കഴിഞ്ഞദിവസം ജലീല്‍ നല്‍കിയ മൊഴികളും ഇ.ഡി പരിശോധിക്കുകയാണ്. അതിനിടെ മന്ത്രി കെ.ടി ജലീലിനെ വ്യാഴം, വെള്ളി ദിവസങ്ങളിലായി രണ്ടുതവണ ഇ.ഡി ചോദ്യംചെയ്തതായി സൂചനയുണ്ട്. മന്ത്രി ഇ.പി.ജയരാജന്‍റെ മകനും ഇ.ഡിയുടെ അന്വേഷണപരിധിയിലുണ്ട്.

Related articles

See all
Popular News

മറ്റുള്ളവർ നടപ്പാക്കിയ പദ്ധതികൾ സ്വന്തം പേരിലാക്കി ഉദ്ഘാടനം നടത്തി; വീണാ ജോർജിനെതിരെ രേഖകള...

Popular News

മയക്കുവെടിയേറ്റിട്ടും മയങ്ങാതെ ചക്കക്കൊമ്പന്‍; ശക്തമായ കാറ്റും മഴയും, ചക്കക്കൊമ്പന്‍ ദൗത്യ...

Popular News

ചക്കക്കൊമ്പൻ ദൗത്യം; ആനയെ മയക്കുവെടിവെച്ചു, റേഡിയോ കോളർ ഘടിപ്പിക്കുന്ന നടപടികൾ ആരംഭിച്ചു

Popular News

ഡ്രൈവിങ് ലൈസൻസ് ഇനി അത്ര എളുപ്പമല്ല, ഹസാഡ് പെർസെപ്ഷൻ ടെസ്റ്റ് കൂടെ പാസാകണം; ഡിസംബർ 1 മുതൽ...

Save your stories

Sign in