Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ഫെഡറൽ വികസന തത്വങ്ങളെ തകർക്കുന്ന നടപടികൾ നിറഞ്ഞ ബജറ്റ്': കൊടിക്കുന്നിൽ സുരേഷ് എം പി

'ഫെഡറൽ വികസന തത്വങ്ങളെ തകർക്കുന്ന നടപടികൾ നിറഞ്ഞ ബജറ്റ്': കൊടിക്കുന്നിൽ  സുരേഷ് എം പി
ന്യൂ ഡൽഹി : ഫെഡറൽ വികസന തത്വങ്ങളെ തകർക്കുന്ന നടപടികൾ നിറഞ്ഞ ബജറ്റെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു. കേന്ദ്രസർക്കാർ അവതരിപ്പിച്ച 2025 വർഷത്തെ ബജറ്റ് രാജ്യത്തിന്‍റെ പൊതുസമൂഹത്തിനും ഉദ്ദേശിച്ച വികസന ലക്ഷ്യങ്ങൾക്കും നിരാശയുണ്ടാക്കുന്നതാണ്. സാധാരണക്കാരനായ പൗരന് ഏറെ പ്രതീക്ഷയേകിയിരിക്കേണ്ട ബജറ്റിൽ അന്തസ്സില്ലാത്ത വാഗ്ദാനങ്ങളും മുൻഗണനകളില്ലാത്ത പ്രഖ്യാപനങ്ങളുമാണ് നിറഞ്ഞിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'പല മേഖലകളിലും പ്രഖ്യാപിച്ച തുകകൾ പര്യാപ്തമല്ല. രാഷ്ട്രീയപ്രേരിതമായ പരിഗണനകളാൽ കേരളം അടക്കം പ്രതിപക്ഷഭരണത്തിലുള്ള സംസ്ഥാനങ്ങൾക്ക് നീതി ലഭിച്ചില്ല. അർഹമായ പദ്ധതികൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനും വേണ്ട സഹായങ്ങൾ ഒഴിവാക്കപ്പെട്ടതായും, കർഷകരും അഗതി ബാധിതരും തൊഴിലാളികളും തങ്ങളെ വെറുതെയാക്കിയ സർക്കാരിന്‍റെ സമീപനത്തോട് അതൃപ്തരാണെ'ന്നും കൊടിക്കുന്നിൽ സുരേഷ് കുറ്റപ്പെടുത്തി. ഒപ്പം റെയിൽവേ, തൊഴിൽ മേഖല, അസംഘടിത മേഖലയിലെ തൊഴിലാളികൾ, ക്ഷീര കർഷകർ, പെൻഷൻപദ്ധതികൾ, അങ്കൻവാടി, ആരോഗ്യവും വിദ്യാഭ്യാസവും എന്നിവയെല്ലാം ബജറ്റിൽ അവഗണിക്കപ്പെട്ടതായും കൊടുക്കുന്നിൽ സുരേഷ് പറഞ്ഞു.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ഭയന്ന് മോദി സര്‍ക്കാര്‍ പാർലമെന്റിൽ നിന്ന് ഒളിച്ചോടുന്നു;...

Popular News

വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും ജനം നല്‍കിയ മറുപടി; രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പിലെ...

Popular News

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം ബി.ജെ.പിയുടെ ദുർഭരണത്തിനേറ്റ കനത്ത തിരിച്ചടി; കോൺഗ്ര...

Popular News

സോണിയ ഗാന്ധിയുടെ ആത്മകഥ 'ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്' ഔദ്യോഗിക പ്രകാശനം ഇന്ന് ഡൽഹിയിൽ; വേദ...

Save your stories

Sign in