Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ഉത്തര്‍പ്രദേശില്‍ ബി.എസ്.പിയുടെ അടിത്തറ തകര്‍ത്ത് കോണ്‍ഗ്രസ് ശക്തിപ്പെടുന്നു

ഉത്തര്‍പ്രദേശില്‍ ബി.എസ്.പിയുടെ അടിത്തറ തകര്‍ത്ത് കോണ്‍ഗ്രസ് ശക്തിപ്പെടുന്നു
മായാവതിയുടെ ബി.എസ്.പി ഉത്തര്‍പ്രദേശില്‍ മങ്ങുന്ന കാഴ്ച്ചകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇന്നലത്തെ ഫലങ്ങളില്‍ വ്യക്തമാകുന്നത് മായാവതിയുടെ രാഷ്ട്രീയ സാന്നിദ്ധ്യം യു.പിയില്‍ നിന്ന് അകലുന്നതാണ്. ബി.എസ്.പിയുടെ കോട്ടയെന്ന് അറിയപ്പെടുന്ന ജലാല്‍പൂര്‍ സീറ്റ് നഷ്ടപ്പെടുക മാത്രമല്ല പല സീറ്റുകളിലും കോണ്‍ഗ്രസിസ് പിന്നിലായിരുന്നു ബി.എസ്.പിയുടെ സ്ഥാനം. ജലാല്‍പൂര്‍ സീറ്റ് നഷ്ടപ്പെട്ടത് ബി.എസ്.പി നേതൃത്വത്തിന് വലിയ ഞെട്ടലാണ് സമ്മാനിച്ചത്. രാംപൂര്‍, ലഖ്നൗ കാണ്ട്, ഗോവിന്ദ് നഗര്‍, പ്രതാപ്ഗര്‍, ഗാംഗോഹ്, സൈദ്പൂര്‍ എന്നീ സീറ്റുകളിലാണ് കോണ്‍ഗ്രസിന് പിന്നിലേക്ക് ബി.എസ്.പി പോയത്. അരഡസന്‍ സീറ്റുകളിലധികം സീറ്റുകളില്‍ ബി.എസ്.പി സ്ഥാനാര്‍ത്ഥിയുടെ കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടു. ഈയൊരവസ്ഥ ബി.എസ്.പിക്ക് നേരത്തെ അനുഭവിക്കേണ്ടി വന്നിട്ടില്ല. ബി.എസ്.പി നിയന്ത്രിച്ചിരുന്ന രാഷ്ട്രീയ ഭൂമികയിലേക്ക് കോണ്‍ഗ്രസ് കടന്നുവരുന്നു എന്നാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ പറയുന്നത്. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ സോന്‍ഭദ്ര കൂട്ടക്കൊല, ബി.ജെ.പി നേതാവ് ചിന്മയാനന്ദിന്റെ ലൈംഗികാതിക്രമം എന്നീ വിഷയങ്ങളില്‍ കോണ്‍ഗ്രസ് പ്രക്ഷോഭം നടത്തിയിരുന്നു. ഇത് ജനങ്ങളുടെ മനസ്സില്‍ കോണ്‍ഗ്രസിന് ഇടം ഉണ്ടാക്കിയെടുക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

Related articles

See all
Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Popular News

ദ്വിദിന സന്ദര്‍ശനത്തിനായി നേപ്പാള്‍ പ്രധാനമന്ത്രി ബാലന്‍ ഷാ ഇന്ന് ഇന്ത്യയിലെത്തും; മോദിയുമ...

Popular News

വോട്ട് വെട്ടല്‍ വിവാദം: പ്രതിരോധത്തിലായി ബിജെപി; ഉത്തര്‍പ്രദേശില്‍ ബൂത്ത് ഏജന്റുമാര്‍ക്ക്...

Popular News

വിദേശ നിക്ഷേപകരുടെ ചട്ടങ്ങളില്‍ ഇളവ്; സെബിയുടെ നീക്കത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ കടന്നാക...

Save your stories

Sign in