Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനെ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനെ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു. അഡീഷണല്‍ ജില്ലാ കോടതി (3) യുടേതാണ് നടപടി. പുതുക്കാട്ടെ ബി.ജെ.പി പ്രവര്‍ത്തകനായ അനീഷിനെയും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിട്ടുണ്ട്. പാലിയേക്കര ടോള്‍ പ്ലാസയ്ക്കെതിരേ 2012ല്‍ നടന്ന സമരത്തിന്റെ പേരിലാണ് ഇരുവര്‍ക്കെതിരെയും കോടതി നടപടി സ്വീകരിച്ചത്. കേസില്‍ വി മുരളീധരന്‍ എംപി, ശോഭാ സുരേന്ദ്രന്‍ എന്നിവരടക്കം 10 ബിജെപി നേതാക്കള്‍ക്ക് നേരത്തെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. രണ്ടു പേരൊഴികെ മറ്റുള്ളവര്‍ ജാമ്യം നേടി. ഇനിയും കോടതിയില്‍ എത്താത്തവരെയാണ് പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചത്. 2012 ഫെബ്രുവരിയില്‍ ആണ് ബിജെപി ടോള്‍ പ്ലാസയ്ക്കെതിരേ സമരം നടത്തിയത്. ടോള്‍ പ്ലാസയ്ക്കു നാശം വരുത്തിയതും ഗതാഗതം തടസ്സപ്പെടുത്തിയതും മറ്റും ആരോപിച്ച് 54 പേര്‍ക്കെതിരേയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Related articles

See all
Popular News

പിഎസ്‌സി റാങ്ക് പട്ടികയിൽ എസ്‌എഫ്‌ഐ വിദ്യാർത്ഥികളുടെ കൂട്ടനിയമനം; ക്രമക്കേട് അന്വേഷിക്കാൻ...

Popular News

ഇ.എം. രാധയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

Popular News

ഇഎംഎസിന്റെ മകള്‍ ഇ എം രാധ അന്തരിച്ചു

Popular News

പ്രതിരോധശേഷി പൂര്‍ണമായും നഷ്ടപ്പെട്ടു; വൃക്ക രോഗം ബാധിച്ചു; ഫെയര്‍നെസ് ക്രീമിന്റെ ഇരയായെന്...

Save your stories

Sign in