Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ബി.ജെ.പിയെ സഹിക്കാന്‍ വയ്യ; മഹരാഷ്ട്ര ശിവസേനയില്‍ കൂട്ടരാജി

ബി.ജെ.പിയെ സഹിക്കാന്‍ വയ്യ; മഹരാഷ്ട്ര ശിവസേനയില്‍ കൂട്ടരാജി
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനത്തെ ചൊല്ലി ശിവസേനയിൽ പൊട്ടിത്തെറി. 26 കൗണ്സിലര്മാരും, 300ഓളം പ്രവർത്തകരും അധ്യക്ഷന്‍ ഉദ്ധവ് താക്കറക്ക് രാജിക്കത്ത് നൽകി. സീറ്റ് വിഭജനത്തിൽ ശിവസേനയെ അവഗണിച്ചെന്നും സ്ഥാനാര്‍ത്ഥിത്വം അനര്‍ഹര്‍ക്ക് നല്‍കിയെന്നും ആരോപിച്ചാണ് നീക്കം. പാര്‍ട്ടിയുടെ വിമത സ്ഥാനാര്‍ത്ഥി ധനഞ്ജയ് ബോഡാരെയുടെ പിന്തുണയോട് കൂടിയാണ് പ്രവര്‍ത്തകരുടെ രാജി. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ഗണപത് ഗെയ്ക്ക്വാഡിനെ പിന്തുണക്കുന്ന പാര്‍ട്ടി തീരുമാനത്തില്‍ പ്രവര്‍ത്തകര്‍ അതൃപ്തി അറിയിച്ചിരുന്നു. ബി.ജെ.പി മത്സരിക്കുന്ന ഈ സീറ്റിലേക്ക് ശിവസേനയെ മത്സരിപ്പിക്കണമെന്നായിരുന്നു പ്രാദേശിക നേതാക്കളുടെ താല്‍പ്പര്യം. 288 നിയമസഭാ സീറ്റിലേക്കുള്ള മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 21 നാണ് നടക്കുന്നത്. ശിവസേന 124 സീറ്റിലും ബി.ജെ.പി 150 സീറ്റിലും മത്സരിക്കാനാണ് ധാരണ. 14 സീറ്റുകളില്‍ മറ്റ് സഖ്യകക്ഷികളും മത്സരിക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സീറ്റ് തര്‍ക്കത്തിന്റെ പേരില്‍ ശിവസേനയും ബി.ജെ.പിയും സഖ്യം അവസാനിപ്പിച്ചിരുന്നു.

Related articles

See all
Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Popular News

ദ്വിദിന സന്ദര്‍ശനത്തിനായി നേപ്പാള്‍ പ്രധാനമന്ത്രി ബാലന്‍ ഷാ ഇന്ന് ഇന്ത്യയിലെത്തും; മോദിയുമ...

Popular News

വോട്ട് വെട്ടല്‍ വിവാദം: പ്രതിരോധത്തിലായി ബിജെപി; ഉത്തര്‍പ്രദേശില്‍ ബൂത്ത് ഏജന്റുമാര്‍ക്ക്...

Popular News

വിദേശ നിക്ഷേപകരുടെ ചട്ടങ്ങളില്‍ ഇളവ്; സെബിയുടെ നീക്കത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ കടന്നാക...

Save your stories

Sign in