Logo
Sat, Jun 13, 2026 • 02:10 AM
LIVE TV
Watch

No business videos available

No Middle East videos available

കുവൈറ്റില്‍ വീണ്ടും തീപിടിത്തം; നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം


ELVIS CHUMMAR
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
July 20, 2024
1 min read Updated: June 12, 2026
SHARE:
SAVE: Login to save

കുവൈറ്റില്‍ വീണ്ടും തീപിടിത്തം; നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം
  കുവൈറ്റ്: കുവൈറ്റ് അബ്ബാസിയയിലുണ്ടായ തീപിടിത്തത്തില്‍ നാലു മരണം. മലയാളി കുടുംബത്തിലെ 4 പേരാണ് പുക ശ്വസിച്ച് മരിച്ചത്. കെട്ടിടത്തിലെ രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്. കുവൈറ്റിൽ മലയാളികൾ ഏറ്റവും അധികം തിങ്ങിപ്പാർക്കുന്ന അബ്ബാസിയായിലെ കെട്ടിടത്തിലായിരുന്നു അഗ്നിബാധ. ജൂലൈ 19 വെള്ളിയാഴ്ച രാത്രി 9 മണിക്കാണ് തീപിടിത്തമുണ്ടായത്. തിരുവല്ല നീരേറ്റുപുരം സ്വദേശികളായ മാത്യുവും ഭാര്യ ലിനി എബ്രഹാമും ഇവരുടെ രണ്ടു മക്കളുമാണ് പുക ശ്വസിച്ച് മരിച്ചത്. അവധിക്ക് നാട്ടിൽ പോയ ശേഷം മടങ്ങിയെത്തിയ ദിവസമാണ് തീപിടിത്തമുണ്ടായത്. എസിയിൽ നിന്നാണ് തീ പടർന്നതെന്നാണ് സൂചന. യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന് സമീപമുള്ള കെട്ടിടത്തിലാണ് ഇവർ താമസിച്ചിരുന്നത്. ഇക്കഴിഞ്ഞ ജൂൺ 12-നാണ് മംഗഫിലെ എൻബിറ്റിസി കമ്പനിയുടെ ക്യാമ്പിലുണ്ടായ വൻ തീപിടിത്തത്തിൽ ഇന്ത്യക്കാർ ഉൾപ്പെടെ 50 പേർ മരണമടഞ്ഞത്.
ELVIS CHUMMAR

EDITORIAL HEAD - JAIHIND TV ( MIDDLE EAST )

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10