Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ബ്രിജ്ഭൂഷണിന്‍റെ വസതിയിൽ നിന്ന് ഗുസ്തി ഫെഡറേഷൻ ഓഫീസ് മാറ്റി; നടപടി പ്രതിഷേധം ശക്തമായതോടെ

ബ്രിജ്ഭൂഷണിന്‍റെ വസതിയിൽ നിന്ന് ഗുസ്തി ഫെഡറേഷൻ ഓഫീസ് മാറ്റി; നടപടി പ്രതിഷേധം ശക്തമായതോടെ
  ന്യൂഡല്‍ഹി: ലൈംഗികാരോപണം നേരിടുന്ന ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിന്‍റെ വസതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഗുസ്തി ഫെഡറേഷന്‍ ഓഫീസ് മാറ്റി. ഡല്‍ഹിയിലെ മറ്റൊരു സ്ഥലത്തേക്ക് ഓഫീസിന്‍റെ പ്രവര്‍ത്തനം മാറ്റും. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ ഗുസ്തി ഫെഡറേഷന്‍ ഭരണസമിതി കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. ബ്രിജ് ഭൂഷണിന്‍റെ വിശ്വസ്തന്‍ സഞ്ജയ് സിംഗിന്‍റെ നേതൃത്വത്തിലായിരുന്നു പുതിയ ഭരണസമിതി. ബ്രിജ് ഭൂഷണിന്‍റെ നിയന്ത്രണത്തില്‍ തന്നെയുള്ള പുതിയ കമ്മിറ്റിക്കെതിരെയും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര കായിക മന്ത്രാലയം ഭരണസമിതി പിരിച്ചുവിട്ടത്. ഗുസ്തി ഫെഡറേഷന്‍ ഓഫീസ് ബ്രിജ് ഭൂഷണിന്‍റെ വസതിയില്‍ തന്നെ പ്രവര്‍ത്തിക്കുന്നതും പുതിയ കമ്മിറ്റി പിരിച്ചുവിടാനുള്ള കാരണമായി മന്ത്രാലയം ചൂണ്ടിക്കാട്ടി. ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ താനിനി ഗുസ്തി ഗോദയിലേക്കില്ലെന്ന് പ്രഖ്യാപിച്ച് സാക്ഷി മാലിക്ക് ബൂട്ടഴിച്ചിരുന്നു. പദ്മശ്രീ തിരിച്ചുനല്‍കിക്കൊണ്ടായിരുന്നു ഗുസ്തി താരമായ ബജ്‌രംഗ്‌ പുനിയയുടെ പ്രതിഷേധം. വീരേന്ദര്‍ സിംഗ് യാദവും മെഡല്‍ തിരികെ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് ഇടപെടലുമായി കായികമന്ത്രാലയം രംഗത്തെത്തിയത്.

Related articles

See all
Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Save your stories

Sign in