Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

പപ്പടം കഴിച്ചാല്‍ കൊറോണ വരില്ലെന്ന് പറഞ്ഞ കേന്ദ്ര മന്ത്രിക്ക് കൊവിഡ്

പപ്പടം കഴിച്ചാല്‍ കൊറോണ വരില്ലെന്ന് പറഞ്ഞ കേന്ദ്ര മന്ത്രിക്ക് കൊവിഡ്
ന്യൂഡല്‍ഹി : കൊവിഡിനെ പ്രതിരോധിക്കാന്‍ ഭാഭിജി പപ്പടം കഴിച്ചാല്‍ മതിയെന്ന് പറഞ്ഞ കേന്ദ്രമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രിയായ അര്‍ജുന്‍ റാം മേഘ്‌വാളിനാണ് രോഗം സ്ഥിരീകരിച്ചത്.കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് ഇദ്ദേഹത്തെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. ചെറിയ രോഗലക്ഷണം കണ്ടപ്പോള്‍ കൊവിഡ് ടെസ്റ്റിന് വിധേയനായിരുന്നു. ആദ്യ റിസല്‍ട്ട് നെഗറ്റീവ് ആയിരുന്നു. എന്നാല്‍ രണ്ടാമത്തെ ടെസ്റ്റില്‍ കൊവിഡ് പോസിറ്റീവ് എന്ന് വ്യക്തമായി. വലിയ ആരോഗ്യപ്രശ്നങ്ങളില്ലെന്നും  ഡല്‍ഹിയിലെ എയിംസില്‍ ചികിത്സയിലാണെന്നും അര്‍ജുന്‍ റാം മേഘ്‌വാള്‍ ട്വീറ്റ് ചെയ്തു. അടുത്ത ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ എത്തിയവര്‍ ശ്രദ്ധിക്കണമെന്നും അര്‍ജുന്‍ റാം മേഘ്‌വാള്‍ ട്വിറ്ററില്‍ കുറിച്ചു. https://twitter.com/arjunrammeghwal/status/1292138777670905857 'ഭാഭിജി പപ്പടം' കഴിച്ചാല്‍ കൊവിഡിനെ പ്രതിരോധിക്കാമെന്ന അര്‍ജുന്‍ റാം മേഘ്‌വാളിന്‍റെ അവകാശവാദം വിവാദമായിരുന്നു. ശരീരത്തിന് ആവശ്യമായ ആന്‍റിബോഡികള്‍ ഉല്‍പാദിപ്പിക്കാന്‍ സഹായകമായ ഘടകങ്ങള്‍ ഭാഭിജി പപ്പടത്തിലുണ്ടെന്ന് ഇദ്ദേഹം പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട വീഡിയോ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ വ്യാപകമായി വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. ഭാഭിജ് പപ്പടത്തിലെ  ഘടകങ്ങള്‍ കൊവിഡിനെ പ്രതിരോധിക്കുന്ന ആന്‍റിബോഡി ഉല്‍പ്പാദിപ്പിക്കുമെന്നുമായിരുന്നു കേന്ദ്രമന്ത്രി പറഞ്ഞിരുന്നത്.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in