Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Business

സപ്ലൈകോ ഗൃഹോപകരണ വിപണിയിലേക്ക്; ചൂഷണം അവസാനിപ്പിച്ച് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കും

സപ്ലൈകോ ഗൃഹോപകരണ വിപണിയിലേക്ക്; ചൂഷണം അവസാനിപ്പിച്ച് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കും
ഗൃഹോപകരണ വിപണി പിടിക്കാനൊരുങ്ങി സപ്ലൈകോ. ഗൃഹോപകരണ വിപണിയിലെ ചൂഷണം അവസാനിപ്പിക്കുന്നതിനായും കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിന്‍റെ ഭാഗമായുമാണ് സപ്ലൈകോ വിപണിയിൽ ഇടപെടുന്നത്. കുറഞ്ഞ വിലയിൽ സപ്ലൈകോ വിൽപ്പനശാലകളിലൂടെ ഇനിമുതൽ ഗൃഹോപകരണങ്ങൾ വിൽക്കും. പ്രമുഖ കമ്പനികളുടെ ഉപകരണങ്ങൾ 40 ശതമാനം വരെ വിലക്കുറവിലാണ് വിപണിയിലേക്കെത്തുന്നത്. ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്ത പത്ത് വിൽപ്പനശാലകളിലൂടെയാണ് ഗൃഹോപകരണ വിൽപ്പന. കോട്ടയം, തിരുവനന്തപുരം, കരുനാഗപ്പള്ളി, എറണാകുളം തുടങ്ങിയ ഹൈപ്പർ മാർക്കറ്റുകൾ വഴിയും കൊട്ടാരക്കര, പുത്തമ്പലം, മാള, ചാലക്കുടി, എടക്കര എന്നീ സൂപ്പർ മാർക്കറ്റുകളിലും തൃശ്ശൂർ പീപ്പിൾസ് ബസാറിലുമാണ് സപ്ലൈകോ ഗൃഹോപകരണ വിൽപ്പന നടത്തുന്നത്. മാർച്ച് 15 വരെ വിൽപ്പനശാലകളിൽ നിന്നും നറുക്കെടുപ്പ് വഴി ഗൃഹോപകരണങ്ങൾ സമ്മാനമായും നൽകും.

Related articles

See all
Popular News

വരുമാന ഇടിവും കടുത്ത മത്സരവും; വൻതോതിൽ ജീവനക്കാരെ വെട്ടിക്കുറയ്ക്കാൻ നെറ്റ്ഫ്ലിക്സ്

Popular News

2,000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ യുപിഐ ഇടപാടുകൾക്കുള്ള ചാർജ് ഉടൻ നടപ്പാക്കില്ല: തീരുമാനവ...

Popular News

സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ ഇടിവ്; പവന് 1,09,480 രൂപയായി കുറഞ്ഞു

Popular News

സാധാരണക്കാരന് തിരിച്ചടിയായി നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു

Save your stories

Sign in