Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

രാഹുൽ ഗാന്ധിയുടെയും കെ. സി വേണുഗോപാലിന്‍റെയും ഇടപെടൽ; അസമിലും മേഘാലയയിലും കുടുങ്ങിയ 21 മലയാളി വിദ്യാർത്ഥികൾ നാട്ടിലേക്ക്; നന്ദി പറഞ്ഞ് വിദ്യാർത്ഥികള്‍ | Video

രാഹുൽ ഗാന്ധിയുടെയും കെ. സി വേണുഗോപാലിന്‍റെയും  ഇടപെടൽ; അസമിലും മേഘാലയയിലും കുടുങ്ങിയ 21 മലയാളി വിദ്യാർത്ഥികൾ നാട്ടിലേക്ക്; നന്ദി പറഞ്ഞ് വിദ്യാർത്ഥികള്‍ | Video
ലോക്ക്ഡൗൺ മൂലം മേഘാലയയിലും അസമിലും കുടുങ്ങിയ 21 മലയാളി വിദ്യാർത്ഥികൾ ഒടുവില്‍ നാട്ടിലേയ്ക്ക്. ഇവരുടെ ദുരിതം അറിഞ്ഞ രാഹുൽ ഗാന്ധിയുടെയും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്‍റെയും ഇടപെടലിലൂടെയാണ് ഇവർക്ക് നാട്ടിലേക്ക് വരാന്‍ വഴിയൊരുങ്ങിയത്. തങ്ങള്‍ക്ക് നല്‍കിയ സഹായത്തിന് നന്ദി പറയുകയാണ് വിദ്യാർത്ഥികള്‍. https://youtu.be/9r-d6sAdeG4 ഇവർ നാട്ടിലേക്ക് വരാൻ മാർഗമില്ലാതെ കുടുങ്ങിയ വിവരം പെൻഷനേഴ്‌സ് കോൺഗ്രസ്‌ മലപ്പുറം ജില്ലാ പ്രസിഡന്‍റ്‌ വിനയദാസ് ആണ് രാഹുൽ ഗാന്ധിയുടെ മുക്കം ഓഫീസില്‍ അറിയിച്ചത്. മുക്കം ഓഫീസ് ഡൽഹിയിലെ രാഹുൽ ഗാന്ധിയുടെ ഓഫീസിന് വിവരം കൈമാറി. ഇതേത്തുടർന്ന് ഡല്‍ഹി ഓഫീസില്‍ നിന്നും വിദ്യാർത്ഥികളുമായി ബന്ധപ്പെട്ടു വിഷയങ്ങൾ ചോദിച്ചറിഞ്ഞു. നാട്ടിലേക്ക് ബസ്സിൽ പോവാൻ ആവശ്യമായ പണം പോലും കുട്ടികളുടെ കയ്യിൽ ഉണ്ടായിരുന്നില്ല. ഇതേത്തുടർന്ന് രാഹുൽ ഗാന്ധിയും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും ഇടപെട്ട് മേഘാലയയിൽ നിന്നുള്ള കോൺഗ്രസ്‌ എം.പി വിൻസെന്‍റ് എച്ച് പാലാ വഴി 2 ലക്ഷം രൂപ വിദ്യാർത്ഥികൾക്ക് നാട്ടിലേക്ക് തിരിക്കുന്ന ബസ്സിന്‍റെ ചിലവിലേക്ക് നൽകി. വിദ്യാർത്ഥികൾ നാളെ നാട്ടിലെത്തും.

Related articles

See all
Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പു...

Save your stories

Sign in