Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കൊവിഡിനെതിരെ രാജ്യത്ത് രണ്ട് വാക്സിനുകള്‍ കൂടി ; 'സ്പുട്നിക് വി'യും, 'സൈഡസ് കാഡില'യും തയാറാവുന്നു

കൊവിഡിനെതിരെ രാജ്യത്ത് രണ്ട് വാക്സിനുകള്‍ കൂടി ; 'സ്പുട്നിക് വി'യും, 'സൈഡസ് കാഡില'യും തയാറാവുന്നു
ഇന്ത്യയിലെ കൊവിഡ് 19 വാക്സിനേഷനുവേണ്ടി രണ്ടു വാക്സിനുകൾ കൂടി. മേയ് മാസത്തോടെ വാക്സിനുകൾ തയാറാകുമെന്ന് കൊവിഡ് കർമ സമിതി അധ്യക്ഷൻ ഡോ. എൻ.കെ അറോറ അറിയിച്ചു. റഷ്യൻ വാക്സിനായ സ്പുട്നിക് വി, ഇന്ത്യൻ കമ്പനിയായ സൈഡസ് കാഡില എന്നിവയാണ് തയാറാവുന്നത്. റഷ്യൻ വാക്സിനായ സ്പുട്നിക് വി ഒന്നര മാസത്തിനുള്ളില്‍ ഉപയോഗത്തിന് തയാറാവുമെന്ന് അറോറ വ്യക്തമാക്കി. തുടർന്ന് തയാറാകുക ഇന്ത്യൻ കമ്പനിയായ സൈഡസ് പുറത്തിറക്കുന്ന കാഡില വാക്സിനാണ്. അത് മേയ് അവസാനത്തോടെ വിതരണം ചെയ്യാനാകും. അതേസമയം ഇതുവരെയുള്ള പരീക്ഷണങ്ങളിൽ വാക്സിൻ മൂലം ഏതെങ്കിലും തരത്തിലുള്ള പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും എൻ.കെ അറോറ അറിയിച്ചു. 2020 സെപ്തംബറിൽ ആണ് ഇന്ത്യയിൽ സ്പുട്നിക് വിയുടെ ക്ലിനിക്കൽ ട്രയൽ ആരംഭിച്ചത്. ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസുമായി ചേർന്നാണ് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്‍റ് ഫണ്ടിന്‍റെ വാക്സിൻ പരീക്ഷണം നടക്കുന്നത്. നിലവിൽ മൂന്നാം ഘട്ട പരീക്ഷണമാണ് നടക്കുന്നത്. ജനുവരി 16 മുതലാണ് ഇന്ത്യയിൽ വാക്സിനേഷൻ ആരംഭിച്ചത്. ഓക്സ്ഫഡും ആസ്ട്രസെനകയും ചേർന്ന് വികസിപ്പിച്ച കോവിഷീൽഡ്, ഭാരത് ബയോടെക്കിന്‍റെ കൊവാക്സിൻ എന്നിവയാണ് നിലവിൽ രാജ്യത്ത് കൊവിഡ് പ്രതിരോധ വാക്‌സിനേഷനായി ഉപയോഗിക്കുന്നത്.

Related articles

See all
Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in