Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Sports

സൗ​ര​വ് ഗാം​ഗു​ലി​യു​ടെ ജീ​വി​ത​ക​ഥ ; സി​നി​മ​യു​ടെ ഫ​സ്റ്റ്ലു​ക്ക് പുറത്ത്

സൗ​ര​വ് ഗാം​ഗു​ലി​യു​ടെ ജീ​വി​ത​ക​ഥ ; സി​നി​മ​യു​ടെ ഫ​സ്റ്റ്ലു​ക്ക് പുറത്ത്

 മു​ന്‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​നായിരുന്ന സൗ​ര​വ് ഗാം​ഗു​ലി​യു​ടെ ജീ​വി​ത​ക​ഥ ഇനി ബിഗ് സ്‌ക്രീനിൽ. സി​നി​മ​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോസ്റ്റർ പുറത്തിറങ്ങി . സൗ​ര​വ് ഗാം​ഗു​ലി​യു​ടെ 54മത് ജന്മദിനമായ ഇന്ന് ദാ​ദാ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ബോ​ളി​വു​ഡ് താ​രം രാ​ജ്കു​മാറാണ് റാ​വുവാണ് ഗാം​ഗു​ലി​യായി അഭിയനയിക്കുന്നത്. ലോ​ക ക്രി​ക്ക​റ്റി​ന്‍റെ ത​റ​വാ​ടാ​യ ലോ​ർ​ഡ്സി​ലെ ബാ​ൽ​ക്ക​ണി​യി​ൽ​നി​ന്നു​കൊ​ണ്ട് ജ​ഴ്സി​യൂ​രി വീ​ശി​യ സൗ​ര​വ് ഗാം​ഗു​ലി​യെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന​താ​ണ് ഫ​സ്റ്റ് ലു​ക്ക് പോസ്റ്ററിൽ കാണാം.

വി​ക്ര​മാ​ദി​ത്യ മൊ​ത്വാ​നെ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ല​വ് ര​ഞ്ജ​നും ഗു​ൽ​ഷ​ൻ കു​മാ​റും ചേ​ർ​ന്നാണ് നിർമാണം ഒരുക്കുന്നത്. ചി​ത്രം  ​തി​യ​റ്റ​റു​ക​ളി​ലെ​ത്തുന്നത് അ​ടു​ത്ത വ​ർ​ഷം മേ​യ് 14നാണ്. ഇ​ന്ത്യ​യ്ക്കാ​യി 113 ടെ​സ്റ്റു​ക​ളും 311 ഏ​ക​ദി​ന​ങ്ങ​ളും ക​ളി​ച്ച താ​ര​മാ​ണ് ഗാം​ഗു​ലി. ലെഫ്റ്റ് ഹാൻഡ് ബാ​റ്റ്‌​സ്മാ​നാ​യ അ​ദ്ദേ​ഹം രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റ് ക​രി​യ​റി​ല്‍ വി​വി​ധ ഫോ​ര്‍​മാ​റ്റു​ക​ളി​ലാ​യി 18575 റ​ണ്‍​സ് നേ​ടി​യി​ട്ടു​ണ്ട്. കൊ​ല്‍​ക്ക​ത്ത​യു​ടെ രാ​ജ​കു​മാ​ര​ന്‍ എ​ന്ന് വിശേഷിപ്പിക്കുന്ന ഗാം​ഗു​ലിയെ പി​ന്നീ​ട് ബം​ഗാ​ള്‍ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി തിരഞ്ഞെടുക്കുകയും ബി​സി​സി​ഐ പ്ര​സി​ഡ​ന്‍റ് ആ​യും സേ​വ​ന​മ​നു​ഷ്ഠി​ക്കുകയും ചെയ്തു.



Related articles

See all
Popular News

റെക്കോർഡുകൾ തകർത്ത് 'സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ'; രണ്ട് ദിവസത്തിൽ 131 കോടിക്ക് മുകളിൽ കളക...

Popular News

മെസിപ്പടയുടെ പോരാട്ടത്തിന് സാക്ഷിയാകാൻ മലയാളത്തിന്റെ സ്വന്തം ലാലേട്ടനും

Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Save your stories

Sign in