Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Entertainment

ശേഖർ മേനോനും പാരീസ് ലക്ഷ്മിയും സ്പാനിഷ് താരം ആൻഡ്രിയയും ഒന്നിക്കുന്ന ആന്തോളജി ത്രില്ലർ; "രണ്ട് രഹസ്യങ്ങൾ" ആദ്യ ട്രെയിലർ പുറത്ത്

ശേഖർ മേനോനും പാരീസ് ലക്ഷ്മിയും സ്പാനിഷ് താരം ആൻഡ്രിയയും ഒന്നിക്കുന്ന ആന്തോളജി ത്രില്ലർ; "രണ്ട് രഹസ്യങ്ങൾ" ആദ്യ ട്രെയിലർ പുറത്ത്

ശേഖർ മേനോൻ, പാരീസ് ലക്ഷ്മി, സ്പാനിഷ് നടി ആൻഡ്രിയ റവേര എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതരായ അർജ്ജുൻലാലും അജിത് കുമാർ രവീന്ദ്രനും ചേർന്ന് സംവിധാനം ചെയ്യുന്ന ആന്തോളജി ത്രില്ലർ ചിത്രം "രണ്ട് രഹസ്യങ്ങൾ" ആദ്യ ട്രെയിലർ പുറത്തിറങ്ങി. മലയാള സിനിമയിൽ ആദ്യമായി ഒരു സ്പാനിഷ് താരം പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഒരു സിനിമയ്ക്ക് രണ്ട് വ്യത്യസ്ത ട്രെയിലറുകൾ പുറത്തിറക്കുന്നു എന്ന കൗതുകവും അണിയറപ്രവർത്തകർ മുന്നോട്ടുവെക്കുന്നു.

വാമ എന്റർടെയിൻമെന്റിന്റെ ബാനറിൽ സാക്കിർ അലി നിർമ്മിക്കുന്ന ചിത്രം ഒക്ടോബർ 09-ന് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സിന്റെ ബാനറിൽ ബോണി അസ്സനാറാണ് സഹനിർമ്മാണം. വിജയകുമാർ പ്രഭാകരൻ, ബാബു തളിപ്പറമ്പ്, ദിവ്യ ഗോപിനാഥ് തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

ജോമോൻ തോമസ്, അബ്ദുൾ റഹീം എന്നിവർ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന് റഫീക്ക് അഹമ്മദിന്റെ വരികൾക്ക് വിശ്വജിത്താണ് സംഗീതം നൽകിയിരിക്കുന്നത്. പ്രത്യുഷ് പ്രകാശ്, അഭിജിത്ത് കെ.പി, നമ്രത പ്രശാന്ത്, സുമേഷ് BWT എന്നിവർ ചേർന്നാണ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് ആണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്.

Related articles

See all
Popular News

സൂരി നായകനാകുന്ന പുതിയ ചിത്രത്തിന് ചെന്നൈയിൽ തുടക്കം; നായികയായി രജിഷ വിജയൻ, ക്ലാപ്പടിച്ച്...

Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

കേരളത്തിൽ റെക്കോർഡിട്ട് 'ജയിലർ 2' റിലീസ്; 800 സ്ക്രീനുകളിൽ 4000-ലധികം ഷോകൾ, ചിത്രം തിയേറ്റ...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Save your stories

Sign in