Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

രാഹുല്‍ ഗാന്ധിക്ക് പത്താംക്ലാസുകാരിയുടെ പുഷ് അപ് ചലഞ്ച് ; അനായാസം ഏറ്റെടുത്ത് നേതാവ് ; കൈയ്യടി

രാഹുല്‍ ഗാന്ധിക്ക് പത്താംക്ലാസുകാരിയുടെ  പുഷ് അപ് ചലഞ്ച് ; അനായാസം ഏറ്റെടുത്ത് നേതാവ് ; കൈയ്യടി
  പത്താംക്ലാസുകാരിയുടെ ചലഞ്ച് സ്വീകരിച്ച് പുഷ്അപ് എടുക്കുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. തമിഴ്‌നാട് സന്ദര്‍ശനത്തിനിടെയാണ് പത്താംക്ലാസുകാരി രാഹുല്‍ ഗാന്ധിയെ പുഷ്അപ് ചലഞ്ചിന് ക്ഷണിച്ചത്. https://www.instagram.com/p/CL3qbVXHLDY/?utm_source=ig_embed കന്യാകുമാരി മുളഗുമൂട് സെന്റ് ജോസഫ്‌സ് മെട്രിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയും ജൂഡോതാരവുമായ മെറോലിന്‍ ഷെനിഗയുടെ ചലഞ്ച് രാഹുല്‍ ഗാന്ധി അനായാസം ഏറ്റെടുത്തു. ഒരു മിനിറ്റില്‍ 15 പുഷ് അപ് എന്നതായിരുന്നു ചലഞ്ച്. അനായാസം പുഷ്അപ് പൂര്‍ത്തിയാക്കിയ അദ്ദേഹം ഒറ്റക്കൈകൊണ്ട് പുഷ്അപ് കൂടി എടുത്താണ് അവസാനിപ്പിച്ചത്. ഇതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ രാഹുല്‍ ഗാന്ധി പങ്കുവെച്ചു. മെറോലിനെ അഭിനന്ദിച്ച അദ്ദേഹം കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിച്ച ശേഷമാണ് മടങ്ങിയത്.

Related articles

See all
Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in