Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; കേന്ദ്ര ബജറ്റ് നാളെ

പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; കേന്ദ്ര ബജറ്റ് നാളെ
  ന്യൂഡല്‍ഹി: പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഇന്ന് രാഷ്ട്രപതി ദ്രൗപദി മുർമു ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. നാളെ രണ്ടാം നരേന്ദ്ര മോദി സർക്കാരിന്‍റെ അവസാന ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബജറ്റിൽ വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഫെബ്രുവരി 9 വരെയാണ് ബജറ്റ് സമ്മേളനം നിശ്ചയിച്ചിട്ടുള്ളത്. പാർലമെന്‍റിലെ സുരക്ഷാ വീഴ്ചയ്ക്കും പ്രതിപക്ഷ എംപിമാരുടെ കൂട്ട സസ്പെൻഷനും കഴിഞ്ഞ സമ്മേളനം സാക്ഷിയായിരുന്നു. പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണി ഉപേക്ഷിച്ചത് നിതീഷ് കുമാർ പോയത് മുന്നണിയെ യാതൊരുതരത്തിലും ബാധിച്ചിട്ടില്ല എന്നാണ് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്. പൊതു തിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ ബജറ്റിന് മുന്നോടിയായി സാമ്പത്തിക സർവേ റിപ്പോർട്ടിന് പകരമായി സാമ്പത്തിക അവലോകനമായിരിക്കും മേശപ്പുറത്ത് വെക്കുകയെന്നും റിപ്പോർട്ടുകളുണ്ട്. തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള രണ്ടാം മോദി സർക്കാരിന്‍റെ അവസാന ബജറ്റിൽ നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അതേസമയം കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതും ന്യായ് യാത്രയ്ക്ക് നേരെ അസമിലുണ്ടായ ആക്രമണവും പാർലമെന്‍റ് സമ്മേളനത്തിൽ ചർച്ചയായേക്കും. കഴിഞ്ഞദിവസം ചേർന്ന സർവകക്ഷി യോഗത്തിൽ അടക്കം പ്രതിപക്ഷം ഇക്കാര്യം ഉയർത്തിയിരുന്നു.

Related articles

See all
Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Save your stories

Sign in