Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

OPERATION SINDOOR| ഓപ്പറേഷന്‍ സിന്ദൂര്‍: നാശനഷ്ടങ്ങള്‍ സമ്മതിച്ച് പാക് സൈന്യം; ഇന്ത്യ കൂടുതല്‍ പാക് സേനാ താവളങ്ങള്‍ ആക്രമിച്ചെന്ന് റിപ്പോര്‍ട്ട്

OPERATION SINDOOR| ഓപ്പറേഷന്‍ സിന്ദൂര്‍: നാശനഷ്ടങ്ങള്‍ സമ്മതിച്ച് പാക് സൈന്യം; ഇന്ത്യ കൂടുതല്‍ പാക് സേനാ താവളങ്ങള്‍ ആക്രമിച്ചെന്ന് റിപ്പോര്‍ട്ട്
ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്തത് 6 പാക് യുദ്ധ വിമാനങ്ങളെന്ന് സമ്മതിച്ച് പാകിസ്ഥാന്‍. പുറത്ത് വിട്ടതിനെക്കാള്‍ കൂടുതല്‍ പാക് സേനാ താവളങ്ങള്‍ ഇന്ത്യ തകര്‍ത്തെന്ന് അറ്റകുറ്റ പണിക്കായി പാകിസ്ഥാന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഉണ്ടായ സംഘര്‍ഷങ്ങളില്‍ ഇന്ത്യന്‍ സൈന്യം പാകിസ്താന്‍ വ്യോമസേനയുടെ വ്യോമ ശേഷിയ്ക്ക് കനത്ത പ്രഹരം ഏല്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്. നാല് ദിവസത്തെ പോരാട്ടത്തില്‍ പാകിസ്താന്റെ ആറ് യുദ്ധവിമാനങ്ങള്‍, രണ്ട് പ്രധാനപ്പെട്ട നിരീക്ഷണ വിമാനങ്ങള്‍, ഒരു സി-130 ട്രാന്‍സ്‌പോര്‍ട്ട് വിമാനം, 30-ലധികം മിസൈലുകള്‍, നിരവധി ആളില്ലാ വ്യോമാക്രമണ സംവിധാനങ്ങള്‍ എന്നിവ ഇന്ത്യന്‍ വ്യോമസേന നശിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ 22നാണ് പഹല്‍ഗാം ഭീകരാക്രമണം നടന്നത്. 26 വിനോദസഞ്ചാരികളെയാണ് ഭീകരര്‍ കൊലപ്പെടുത്തിയത്. ഭീകരയ്‌ക്കെതിരായ ഇന്ത്യയുടെ സൈനിക നടപടിയായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തിരുന്നു.

Related articles

See all
Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Save your stories

Sign in