Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

OPERATION SHIELD| ഓപ്പറേഷന്‍ ഷീല്‍ഡ്: പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ ഇന്ന് മോക്ഡ്രില്‍

OPERATION SHIELD| ഓപ്പറേഷന്‍ ഷീല്‍ഡ്: പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ ഇന്ന് മോക്ഡ്രില്‍
'ഓപ്പറേഷന്‍ ഷീല്‍ഡ്' എന്ന പേരില്‍ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ നടത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന, ചണ്ഡീഗഢ് എന്നീ സംസ്ഥാനങ്ങളിലെ പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന എല്ലാ ജില്ലകളിലും ശനിയാഴ്ച മോക് ഡ്രില്‍ നടത്തും. മേയ് 29-ന് മോക് ഡ്രില്‍ നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഭരണപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തീയ്യതി മാറ്റിയത്. ശത്രുപക്ഷത്തുനിന്നും ആക്രമണമുണ്ടാകുകയാണെങ്കില്‍ എന്തൊക്കെ മുന്‍കരുതലുകള്‍ സ്വീകരിക്കണം എന്ന സര്‍ക്കാരിന്റെ സിവില്‍ ഡിഫന്‍സ് തയ്യാറെടുപ്പുകളുടെ ഭാഗമാണ് 'ഓപ്പറേഷന്‍ ഷീല്‍ഡ്'. ശത്രുവിമാനങ്ങളുടെ വ്യോമാക്രമണം, ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍, പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയുള്ള ഒഴിപ്പിക്കല്‍, ജാഗ്രതാ പ്രോട്ടോക്കോളുകള്‍ എന്നിവയുള്‍പ്പെടെയുള്ള ബാഹ്യ ഭീഷണികളോടുള്ള രാജ്യത്തിന്റെ പ്രതികരണം പരീക്ഷിക്കുന്നതിനും സൈനിക നീക്കങ്ങള്‍ ശക്തിപ്പെടുത്തുന്നുതിനും ലക്ഷ്യമിട്ടുള്ളതാണ് 'ഓപ്പറേഷന്‍ ഷീല്‍ഡ്' മോക് ഡ്രില്‍. ശനിയാഴ്ച മോക് ഡ്രില്‍ നടത്തുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

Related articles

See all
Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Save your stories

Sign in