Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Entertainment

ഷെയ്നുമായി നേരിട്ട് ചര്‍ച്ചക്കില്ല; AMMA നിലപാട് വ്യക്തമാക്കണം : നിര്‍മാതാക്കള്‍

ഷെയ്നുമായി നേരിട്ട് ചര്‍ച്ചക്കില്ല;  AMMA നിലപാട് വ്യക്തമാക്കണം : നിര്‍മാതാക്കള്‍
യുവനടന്‍ ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട വിഷയത്തില്‍ താര സംഘടനയായ AMMA നിലപാട് വ്യക്തമാക്കട്ടെയെന്ന് നിര്‍മാതാക്കള്‍. ഷെയ്നുമായി നേരിട്ട് ചര്‍ച്ചക്കില്ലെന്നും നിര്‍മാതാക്കള്‍. അതേസമയം, ഷെയ്ൻ നിഗം വിഷയത്തിൽ പെട്ടെന്ന് തീരുമാനം വേണ്ടെന്ന നിലപാടിലാണ് AMMA നേതൃത്വം. 22 ന് നടക്കുന്ന താര സംഘടനയുടെ യോഗത്തിന് ശേഷം തീരുമാനമെടുക്കാമെന്നാണ് AMMA-യുടെ നിലപാട്. നിര്‍മ്മാതാക്കള്‍ക്ക് മനോരോഗമെന്ന പരാമര്‍ശത്തില്‍ ഷെയ്ന്‍ നിഗം മാപ്പ് ചോദിച്ചെങ്കിലും അത് പ്രശ്ന പരിഹാരത്തിന് വഴി തെളിയിക്കില്ലെന്നാണ് സിനിമാ സംഘടനകള്‍ പറയുന്നത്. ഫേസ്ബുക്കിലൂടെ നടത്തിയ ക്ഷമാപണം അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് സംഘടനകൾ.22ന് ചേരുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലേ ഷെയ്ന്‍ വിഷയം ചര്‍ച്ചക്കെടുക്കൂ എന്നും അതുവരെ ചര്‍ച്ചകളെക്കുറിച്ച്‌ ആലോചിക്കുന്നില്ലെന്നും AMMA ജനറല്‍ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കി.ഷെയ്നുമായി നേരിട്ട് ചര്‍ച്ചക്കില്ലെന്നും മധ്യസ്ഥരില്ലാതെ ചര്‍ച്ചക്ക് പ്രസക്തി ഇല്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഷെയ്നിനെതിരായ അച്ചടക്ക നടപടിയുമായി മുന്നോട്ട് പോകുമെന്നും സിനിമകളിൽ അഭിനയിപ്പിക്കരുതെന്നാവശ്യപ്പെട്ട് ദക്ഷിണേന്ത്യൻ ഫിലിം ചേംബറിന് നൽകിയ കത്ത് പിൻവലിക്കില്ലെന്നും ഫിലിം ചേംബർ അറിയിച്ചു. നിര്‍മ്മാതാക്കള്‍ക്ക് മനോരോഗമാണോ എന്ന് ചോദിച്ചത് സത്യമാണെന്നും, എന്നാല്‍ താന്‍ പറഞ്ഞ ആ വാക്കില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടെങ്കില്‍ ക്ഷമാപണം നടത്തുന്നുവെന്നും ഫേസ്ബുക്ക് പോസ്‌റ്റിലൂടെ ഷെയ്‌ന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

Related articles

See all
Popular News

സൂരി നായകനാകുന്ന പുതിയ ചിത്രത്തിന് ചെന്നൈയിൽ തുടക്കം; നായികയായി രജിഷ വിജയൻ, ക്ലാപ്പടിച്ച്...

Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

കേരളത്തിൽ റെക്കോർഡിട്ട് 'ജയിലർ 2' റിലീസ്; 800 സ്ക്രീനുകളിൽ 4000-ലധികം ഷോകൾ, ചിത്രം തിയേറ്റ...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Save your stories

Sign in