Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

'മോദി സർക്കാർ വിദ്യാഭ്യാസ മേഖലയെ തകർത്തു' ; ജനങ്ങളുടെ ശബ്ദം കേള്‍ക്കാത്ത സർക്കാരെന്ന് രാഹുല്‍ ഗാന്ധി

'മോദി സർക്കാർ വിദ്യാഭ്യാസ മേഖലയെ തകർത്തു' ; ജനങ്ങളുടെ ശബ്ദം കേള്‍ക്കാത്ത സർക്കാരെന്ന് രാഹുല്‍ ഗാന്ധി
  ചെന്നൈ : മോദി സർക്കാർ വിദ്യാഭ്യാസ മേഖലയെ തകർത്തെന്ന് രാഹുൽ ഗാന്ധി. വിദ്യാഭ്യാസ നയങ്ങൾ സർക്കാർ ആവിഷ്കരിച്ചത് വേണ്ടത്ര കൂടിയാലോചനകൾ ഇല്ലാതെ എന്നും വിമർശനം. ഹിന്ദുത്വം പറയുന്ന ബിജെപി അതിന്‍റെ മൂല്യങ്ങൾക്ക് വിപരീതമായാണ് പ്രവർത്തിക്കുന്നത്. തമിഴ്നാട്ടില്‍ കോളേജ് പ്രൊഫസർമാരുമായി ആശയവിനിമയം നടത്തുകയായിരുന്നു രാഹുല്‍ ഗാന്ധി. വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കാരങ്ങൾ വരുത്തുമ്പോൾ കൃത്യമായ ചർച്ചകൾ ആവശ്യമാണ്. എന്നാൽ ഇത്തരത്തിൽ ഒരു ചർച്ചകളും നടത്തതെയാണ് പുതിയ വിദ്യാഭ്യാസ നയം മോദി സർക്കാർ അവതരിപ്പിച്ചത്. ഇത് വിദ്യാഭ്യാസ മേഖലയെ തകർത്തതായി രാഹുല്‍ ഗാന്ധി പറഞ്ഞു. മോദി സർക്കാർ ജനങ്ങളുടെ ശബ്ദം ഇഷ്ടപ്പെടുന്നില്ല. ഹിന്ദുത്വം എല്ലാവരെയും സ്നേഹിക്കാനും ബഹുമാനിക്കാനും പഠിപ്പിക്കുന്നു. എന്നാൽ ബി.ജെ.പി അതിന്‍റെ മൂല്യങ്ങൾക്ക് വിപരീതമായാണ് പ്രവർത്തിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.  ജനങ്ങളുടെ പണം കവർന്നെടുക്കുക മാത്രമാണ് മോദി സർക്കാർ ചെയ്യുന്നത്. കോണ്‍ഗ്രസ് സഖ്യം അധികാരത്തിൽ വന്നാൽ തമിഴ്നാട്ടിൽ വിദ്യാർത്ഥികൾക്ക് അധിക സ്കോളർഷിപ്പ് ഏർപ്പെടുത്തുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Related articles

See all
Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in