Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കിനാലൂരിൽ കേരള എയിംസ് അനുവദിക്കണമെന്ന് എം.കെ രാഘവൻ; കോഴിക്കോട് - ബെംഗളൂരു റൂട്ടിൽ പ്രതിദിന അതിവേഗ ട്രെയിൻ വേണമെന്നും ആവശ്യം

കിനാലൂരിൽ കേരള എയിംസ് അനുവദിക്കണമെന്ന് എം.കെ രാഘവൻ;  കോഴിക്കോട് - ബെംഗളൂരു റൂട്ടിൽ പ്രതിദിന അതിവേഗ ട്രെയിൻ വേണമെന്നും ആവശ്യം
കിനാലൂരിൽ കേരള എയിംസ് അനുവദിക്കണമെന്ന് എം.കെ രാഘവൻ ലോകസഭയിൽ നടന്ന ബജറ്റ് ചർച്ചയിൽ ആവശ്യപ്പെട്ടു. കോഴിക്കോട് എയിംസ് സ്ഥാപിച്ചാൽ മൂന്ന് സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് പ്രയോജനം ലഭിക്കും. കിനാലൂരിൽ ആവശ്യമായ സ്ഥലം ലഭ്യമാണെന്നും എം പി വിശദീകരിച്ചു. കോഴിക്കോട് - ബെംഗളൂരു റൂട്ടിൽ പ്രതിദിന അതിവേഗ ട്രെയിൻ ഓടിക്കണം. കോഴിക്കോട് എയർപോർട്ട് നഗരം ബേപ്പൂർ ഹാർബർ ബന്ധിപ്പിച്ച് മെട്രോ റയിൽ ആരംഭിക്കണമെന്നും കോഴിക്കോട് എംപി ആവശ്യപ്പെട്ടു. കൊവിഡ് കാലത്തും പാവപ്പെട്ടവന്‍റെയും അടിസ്ഥാന വർഗ്ഗത്തിന്‍റെയും താൽപര്യങ്ങൾ പാടെ അവഗണിച്ച ബജറ്റാണ് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചതെന്ന് എം.കെ രാഘവൻ എം പി ലോകസഭയിൽ ചൂണ്ടിക്കാട്ടി. പൊതുമേഖല സ്ഥാപനങ്ങളെ സ്വകാര്യ മേഖലക്ക് തീറെഴുതുക എന്ന ലക്ഷ്യം ബജറ്റിൽ പച്ചയിൽ എഴുതി വച്ചിരിക്കുന്നു. ബാങ്കുകളുടെ സ്വകാര്യവത്കരണം അടച്ചുപൂട്ടിയ പവർ പദ്ധതികളുടെ സ്ഥലം വിൽക്കുക സ്വകാര്യ മേഖലയിൽ 5 സ്മാർട് സിറ്റികൾ തുടങ്ങിയ എല്ലാ ബജറ്റ് പ്രഖ്യാപനവും സ്വകാര്യ മേഖലയുടെ വളർച്ച മുന്നിൽ കണ്ട് മാത്രമാണന്ന് അദ്ദേഹം അരോപിച്ചു

Related articles

See all
Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in