Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ഈസ്റ്റർ പ്രവൃത്തിദിനമാക്കി മണിപ്പുർ സർക്കാർ; പ്രതിഷേധം

ഈസ്റ്റർ പ്രവൃത്തിദിനമാക്കി മണിപ്പുർ സർക്കാർ; പ്രതിഷേധം
  ഇംഫാല്‍: ഈസ്റ്റര്‍ പ്രവൃത്തിദിനമാക്കി മണിപ്പുര്‍ സര്‍ക്കാര്‍. ഈസ്റ്റർ ദിനമായ മാര്‍ച്ച് 30 നും 31 നും എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും മണിപ്പുര്‍ ഗവര്‍ണര്‍ അനുസൂയ ഉയ്‌കെയാണ് പ്രവൃത്തിദിനമായി പ്രഖ്യാപിച്ച് ഉത്തരവിട്ടത്. സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫീസുകള്‍, കോര്‍പറേഷനുകള്‍, സൊസൈറ്റികള്‍ എന്നിവയ്ക്ക് ഉത്തരവ് ബാധകമായിരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു. സാമ്പത്തികവര്‍ഷത്തിന്‍റെ അവസാന ദിനങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളിലെ പ്രവര്‍ത്തനങ്ങള്‍ സുഗമമായ രീതിയില്‍ പൂര്‍ത്തീകരിക്കുന്നതിനാണ് ഈ ദിവസങ്ങള്‍ പ്രവൃത്തിദിനമാക്കിയിരിക്കുന്നതെന്നാണ് ഉത്തരവിലെ വിശദീകരണം. ഈസ്റ്റര്‍ ദിവസം പ്രവൃത്തിദിനമാക്കിയതില്‍ ക്രിസ്ത്യാനികള്‍ ഏറെയുള്ള മണിപ്പൂരില്‍ പ്രതിഷേധം ഉയരുന്നുണ്ട്. തീരുമാനത്തിനെതിരെ കുകി വിഭാഗം എതിർപ്പുമായി രംഗത്ത് വന്നു.

Related articles

See all
Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Save your stories

Sign in