Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Gulf

സെമിഫൈനലില്‍ തോറ്റ മോദിയും വിജയിച്ച രാഹുലും തമ്മിലുള്ള മത്സരമാണ് ലോക്സഭാ തിരഞ്ഞെടുപ്പ്: ഉമ്മന്‍ ചാണ്ടി

സെമിഫൈനലില്‍ തോറ്റ മോദിയും വിജയിച്ച രാഹുലും തമ്മിലുള്ള മത്സരമാണ് ലോക്സഭാ തിരഞ്ഞെടുപ്പ്: ഉമ്മന്‍ ചാണ്ടി
റഫാല്‍ യുദ്ധവിമാന അഴിമതി മറയ്ക്കാന്‍ ഇല്ലാത്ത ഹെലികോപ്റ്റര്‍ കഥകള്‍ സൃഷ്ടിക്കുന്നു ഷാര്‍ജ : സെമിഫൈനലില്‍ തോറ്റ മോദിയും, വിജയിച്ച രാഹുല്‍ ഗാന്ധിയും തമ്മിലാണ് ലോകസഭാ തിരഞ്ഞെടുപ്പ് എന്ന ഫൈനലില്‍ മത്സരിക്കാന്‍ പോകുന്നതെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഒരു കേന്ദ്രമന്ത്രി പോലും അല്ലാതിരുന്ന , രാഹുല്‍ ഗാന്ധിയെയും സോണിയാ ഗാന്ധിയെയും , ഇല്ലാത്ത ഹെലികോപ്ടര്‍ കഥകള്‍ പറഞ്ഞ് , മോദിയും ബി ജെ പിയും ഭീഷണിപ്പെടുത്തുകയാണ്. ഇത് കോടികളുടെ റഫാല്‍ യുദ്ധവിമാന അഴിമതി മറച്ചു വെയ്ക്കാന്‍ വേണ്ടിയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ദുബായില്‍ രാഹുല്‍ ഗാന്ധിയ്ക്കായി ഒരുക്കുന്ന കൂറ്റന്‍ പൊതുസമ്മേളനത്തിന്റെ മുന്നോടിയായി, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍, എ ഐ സി സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയ്ക്ക് നല്‍കിയ സ്വീകരണത്തിലാണ്, നരേന്ദ്രമോദിയെ അക്കമിട്ട് വിമര്‍ശിച്ചുള്ള ഈ പ്രസംഗം. ഇന്‍കാസ് യുഎഇ പ്രസിഡണ്ട് മഹാദേവന്‍ വാഴശേരിയില്‍ അധ്യക്ഷത വഹിച്ചു. എ ഐ സി സി സെക്രട്ടറി ഹിമാന്‍ഷു വ്യാസ്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് ഇ പി ജോണ്‍സണ്‍, ജനറല്‍ സെക്രട്ടറി അബ്ദുല്ല മല്ലച്ചേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related articles

See all
World

പ്രവാസി ഇന്ത്യക്കാരുടെ അഭിപ്രായം തേടി ദുബായില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 'ഗ്ലോബല്‍ മാനിഫെ...

Gulf

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രഥമ ഗള്‍ഫ് സന്ദര്‍ശനം: ജയ്ഹിന്ദ് ടിവിയില്‍ പ്രത്യേക അഭിമുഖം

Gulf

മഹാസംഗമം മഹാവിജയം; ദുബായിയെ അമ്പരപ്പിച്ച് ഉമ്മന്‍ചാണ്ടിയുടെ സംഘാടക മികവ്

Gulf

ആ ഫോട്ടോ വൈറലായി; ഒപ്പം ഹസിനും

Save your stories

Sign in