Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

മലയാളികള്‍ക്കായി ഓണാഘോഷം സംഘടിപ്പിച്ച് കർണ്ണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ

മലയാളികള്‍ക്കായി ഓണാഘോഷം സംഘടിപ്പിച്ച് കർണ്ണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ
. ബംഗളുരു: പതിവുപോലെ തന്‍റെ മണ്ഡലത്തിലെ മലയാളികള്‍ക്കായി ഓണാഘോഷം സംഘടിപ്പിച്ച്  ബൈട്രായനപുര എംഎൽഎയും കർണ്ണാടക റവന്യൂ മന്ത്രിയുമായ കൃഷ്ണ ബൈരെ ഗൗഡ. സെപ്റ്റംബർ 16ന് ജക്കൂർ അമരാ ഓഡിറ്റോറിയത്തിലായിരുന്നു എംഎല്‍എയുടെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. പിന്നണി ഗായിക ചിത്ര അയ്യർ പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധ കലാമത്സരങ്ങള്‍ അരങ്ങേറി. മന്ത്രി കൃഷ്ണ ബൈരെ ഗൗഡയുടെ  പത്നി മീനാക്ഷി ബൈരെ ഗൗഡ മലയാളി സുഹൃത്തുക്കളോടോപ്പം തിരുവാതിര കളിയിൽ പങ്കു ചേർന്നു. മലയാളി തനിമ വിളിച്ചോതുന്ന വേഷത്തില്‍ മന്ത്രി പത്നി കലാപരിപാടികളില്‍ പങ്കുചേർന്നത് കൗതുകമായി. മണ്ഡലത്തിലെ എല്ലാ മലയാളി സംഘടനകളെയും സംഘടിപ്പിച്ചു നടത്തിയ ആഘോഷ പരിപാടികളില്‍ കോണ്‍ഗ്രസ് നേതാക്കളും ഭാഗഭാക്കായി. മീനാക്ഷി ബൈരെ ഗൗഡ അധ്യക്ഷയും സുനിൽ തോമസ് കുട്ടൻകേരിൽ, സുരേഷ് ബാബു എന്നിവർ പ്രോഗ്രാം കോർഡിനേറ്റർമാരുമായ കോർ കമ്മിറ്റിയാണ് പരിപാടികൾക്ക്‌ ചുക്കാൻ പിടിച്ചത്. ഇത് അഞ്ചാം തവണയാണ് തന്‍റെ മണ്ഡലത്തിലെ മലയാളികള്‍ക്കായി മന്ത്രി കൃഷ്ണ ബൈരെ ഗൗഡ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.  

Related articles

See all
Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Save your stories

Sign in