Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ഗുജറാത്ത് വിധിയെഴുതി; രണ്ടാം ഘട്ടത്തില്‍ 58.38 ശതമാനം പോളിംഗ്: വോട്ടെണ്ണല്‍ 8 ന്

ഗുജറാത്ത് വിധിയെഴുതി; രണ്ടാം ഘട്ടത്തില്‍ 58.38 ശതമാനം പോളിംഗ്: വോട്ടെണ്ണല്‍ 8 ന്
ഗാന്ധിനഗർ: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായി. 93 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. 5  മണി വരെ 58.38 ശതമാനം പോളിംഗ് രേഖപ്പെടുത്തി. എട്ടിനാണ് വോട്ടെണ്ണൽ. ബിജെപിയും കോൺഗ്രസും ആം ആദ്മി പാർട്ടിയുമുൾപ്പെടെ 61 രാഷ്ട്രീയ കക്ഷികളിൽിന്നുള്ള 833 സ്ഥാനാർത്ഥികളാണ് രണ്ടാം ഘട്ടത്തിൽ ജനവിധി തേടിയത്. ഗാന്ധിനഗറും അഹമ്മദാബാദും അടക്കമുള്ള മധ്യ ഗുജറാത്തിലും വടക്കൻ ഗുജറാത്തിലുമാണ് രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ഹാർദിക് പട്ടേൽ, അൽപേഷ് താക്കൂർ, ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി, പ്രതിപക്ഷ നേതാവ് സുഖ്‌റാം രാത്വ തുടങ്ങിയവരാണ് ജനവിധി തേടിയവരിൽ പ്രമുഖർ. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങി പ്രമുഖർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രി അഹമ്മദാബാദിലെ റാനിപ്പിലെ നിഷാൻ പബ്ലിക് സ്‌കൂളിൽ എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. അതേസമയം തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനൊരുങ്ങുകയാണ് കോൺഗ്രസ്. ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ അമിത് ഷാ ഗുജറാത്ത് എംപിക്കൊപ്പം പ്രചാരണം നടത്തിയെന്നും സംസാരത്തിനിടെ അദ്ദേഹം ബിജെപി സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ചെന്നുമാണ് കോൺഗ്രസ് ആരോപിക്കുന്നത്. സൗരാഷ്ട്ര, കച്ച് മേഖലകളും ദക്ഷിണ ഗുജറാത്തും ഉൾപ്പെട്ട 89 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തിൽ ജനവിധി തേടിയത്. എട്ടിന് ഫലമറിയാം.

Related articles

See all
Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in