Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

നൂറടിക്കാന്‍ പെട്രോള്‍ ; തുടർച്ചയായ ഒമ്പതാം ദിവസവും ഇന്ധന വില കൂട്ടി

നൂറടിക്കാന്‍ പെട്രോള്‍ ; തുടർച്ചയായ ഒമ്പതാം ദിവസവും ഇന്ധന വില കൂട്ടി
  തിരുവനന്തപുരം : തുടര്‍ച്ചയായ ഒമ്പതാം ദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു. ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍വില 91 രൂപ 24 പൈസയാണ്. ഡീസലിന് 85 രൂപ 51പൈസ. കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന് 84 രൂപ 11 പൈസയായി. പെട്രോളിന് 89 രൂപ 56 പൈസയായി. ഡല്‍ഹിയിൽ ഇന്ന് പെട്രോളിന് 89 രൂപ 29 പൈസയാണ് വില. ഡീസൽ വില 79 രൂപ 70 പൈസ. പെട്രോളിന് മുപ്പത് പൈസയും ഡീസലിന് 35 പൈസയുമാണ് രാജ്യതലസ്ഥാനത്ത് കൂടിയത്. വരും ദിവസങ്ങളിലും ഇന്ധനവില ഉയരാനാണ് സാധ്യത. അവശ്യസാധനങ്ങളുടെ വിലയിലും വർധനവുണ്ടായിട്ടുണ്ട്. പാചകവാതക വിലയും കഴിഞ്ഞ ദിവസം 50 രൂപ കൂട്ടിയിരുന്നു. സാധാരണക്കാരുടെ നടുവൊടിക്കുന്ന ഇന്ധനവില വർധനവില്‍ ആശ്വാസനടപടി കൈക്കൊള്ളാന്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ തയാറാകുന്നില്ല.

Related articles

See all
Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in