Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

'വേദിയില്‍ അഞ്ചുപേർ, പോസ്റ്ററില്‍ ഏഴുപേർ, കേള്‍ക്കാന്‍ ഒരാള്‍ ! ബിജെപി തീർന്നു' ; പരിഹസിച്ച് ശശി തരൂർ

'വേദിയില്‍ അഞ്ചുപേർ, പോസ്റ്ററില്‍ ഏഴുപേർ, കേള്‍ക്കാന്‍ ഒരാള്‍ ! ബിജെപി തീർന്നു' ; പരിഹസിച്ച് ശശി തരൂർ
കാലിയായ വേദിയെ നോക്കി പ്രസംഗിക്കുന്ന ബി.ജെ.പി നേതാവിന്‍റെ ചിത്രം പങ്കുവെച്ച് പരിഹാസവുമായി ശശി തരൂർ എം.പി. ‘വേദിയിൽ അഞ്ചു പേർ, പോസ്റ്ററില്‍ ഏഴു പേർ, കേള്‍ക്കാന്‍ ഒരാള്‍ മാത്രം..’ ആളൊഴിഞ്ഞ കസേരകൾ നോക്കി പ്രസംഗിക്കുന്ന ബിജെപി നേതാവിന്‍റെ ചിത്രം പങ്കുവച്ച് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. പ്രസംഗ വേദി എവിടെയെന്ന് വ്യക്തമല്ലെങ്കിലും ഇത് കേരളത്തിലല്ല എന്ന് ശശി തരൂർ കുറിപ്പില്‍ വ്യക്തമാക്കി. #BJPThePartyIsOver എന്ന ഹാഷ്ടാഗോടെയാണ് തരൂർ ചിത്രം പങ്കുവെച്ചിരിക്കുന്നത്. പ്രസംഗിക്കുന്ന ആള്‍ ഉള്‍പ്പെടെ വേദിയില്‍ അഞ്ച് പേരാണുള്ളത്. പിന്നിലെ പോസ്റ്ററില്‍ നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള 7 നേതാക്കളുടെ ചിത്രം. സദയില്‍ കാലിയായ കസേരകളും കാണാം. ആകെ ഒരാള്‍ മാത്രമാണ് പ്രസംഗം കേള്‍ക്കാനുള്ളത്.  ഒരു മൈക്ക് ഓപ്പറേറ്റർ സമീപത്തുണ്ട്. രസകരമായ കമന്‍റുകളും ട്വീറ്റിന് താഴെ വരുന്നുണ്ട്. ചെവി കേള്‍ക്കാത്തയാളായിരിക്കും ആ സദസിലുള്ള വ്യക്തി എന്നാണ് ഒരു കമന്‍റ്. ബി.ജെ.പി പാർട്ടി തീർന്നു എന്ന ഹാഷ് ടാഗോടെയാണ് തരൂരിന്‍റെ പോസ്റ്റ്. https://twitter.com/ShashiTharoor/status/1363062042228183040

Related articles

See all
Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in