Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ED ARREST| കേസില്‍ നിന്ന് ഒഴിവാക്കി തരാന്‍ 5 കോടി കൈക്കൂലി ആവശ്യപ്പെട്ടു; ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ ഒഡീഷയില്‍ അറസ്റ്റില്‍

ED ARREST| കേസില്‍ നിന്ന് ഒഴിവാക്കി തരാന്‍ 5 കോടി കൈക്കൂലി ആവശ്യപ്പെട്ടു; ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ ഒഡീഷയില്‍ അറസ്റ്റില്‍
  കൈക്കൂലി കേസില്‍ ഇഡി ഡെപ്യൂട്ടി ഡയറക്ടറെ സിബിഐ അറസ്റ്റ് ചെയ്തു. ഭുവനേശ്വറിലുള്ള ഒരു ബിസിനസുകാരനില്‍ നിന്ന് ഇഡി ഡെപ്യൂട്ടി ഡയറക്ടറായ ചിന്തന്‍ രഘുവംശി 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് അറസ്റ്റ്. ധെങ്കനാലില്‍ ഖനിവ്യവസായി രതികാന്ത റൗട്ടിനെതിരെ രജിസ്റ്റര്‍ ചെയ്ത ഇഡി കേസില്‍ നിന്ന് ഒഴിവാക്കിക്കൊടുത്തതിന് 5 കോടി രൂപ ആവശ്യപ്പെട്ടെന്നാണ് കേസ്. കൈക്കൂലി തുകയുടെ ആദ്യ ഗഡു വാങ്ങാന്‍ പോകുന്നുവെന്ന സൂചന ലഭിച്ച സിബിഐ കെണി ഒരുക്കി അറസ്റ്റ് ചെയ്യുകയായിരുന്നു. മാര്‍ച്ചിലാണ് ഭുവനേശ്വറിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യാന്‍ രതികാന്ത റൗട്ട് എന്ന ഖനി വ്യവസായിയെ വിളിപ്പിച്ചത്. കേസില്‍ നിന്ന് ഒഴിവായി കിട്ടാന്‍ രഘുവംശി തന്റെ ചേംബറിലേയ്ക്ക് അയാളെ വിളിപ്പിക്കുകയും ഭാഗ്തി എന്ന വ്യക്തിയെ കാണാന്‍ ആവശ്യപ്പെടുകയും ചെയ്തു. അന്നു മുതല്‍ ഭാഗ്തി എന്നയാള്‍ രഘുവംശിക്ക് പണം നല്‍കാന്‍ സമ്മര്‍ദം ചെലുത്തുകയായിരുന്നു എന്നാണ് ആരോപണം. മെയ് 27ന് ഭാഗ്തി വ്യവസായിയെ കണ്ടിരുന്നു. ജപ്തി ചെയ്യാതിരിക്കാനും അറസ്റ്റ് ചെയ്യാതിരിക്കാനും കേസ് ഒത്തുതീര്‍പ്പാക്കുന്നതിനും വേണ്ടി 5 കോടി രൂപ ആവശ്യപ്പെടുകയായിരുന്നുവെന്ന് എഫ്ഐആറില്‍ പറയുന്നു. ഇത്രയും വലിയ തുക സംഘടിപ്പിക്കാന്‍ കഴിയില്ലെന്ന് വ്യവസായി അറിയിച്ചതോടെ 2 കോടി രൂപയായി കുറയ്ക്കാമെന്ന് പറഞ്ഞു. 2013 ബാച്ച് കസ്റ്റംസ് ആന്റ് ഇന്‍ഡയറക്ട് ടാക്സസിലെ ഐആര്‍എസ് ഉദ്യോഗസ്ഥനായ രഘുവംശിയെ ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Related articles

See all
Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Save your stories

Sign in