Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ഡൽഹി മദ്യനയ അഴിമതിക്കേസ്; ബിആർഎസ് നേതാവ് കവിത അറസ്റ്റിൽ

ഡൽഹി മദ്യനയ അഴിമതിക്കേസ്; ബിആർഎസ് നേതാവ് കവിത അറസ്റ്റിൽ
  ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ബിആർഎസ് നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്‍റെ മകളുമായ കെ. കവിത അറസ്റ്റിൽ. ഹൈദരാബാദിലെ കവിതയുടെ വസതിയിൽ ഇഡി, ഐടി വകുപ്പുകൾ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിനു പിന്നാലെ ഉച്ചയോടെ കവിതയെ കസ്റ്റഡിയിലെടുക്കുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ജൂബിലി ഹില്‍സിലെ ഔദ്യോഗിക വസതിക്കു മുന്നില്‍ ബിആര്‍എസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. കവിതയുടെ സഹോദരനും മുന്‍ മന്ത്രിയുമായ കെ.ടി. രാമറാവു ഇഡി നടപടിക്കെതിരെ പ്രതിഷേധിച്ചു. അതിനിടെ മദ്യഅഴിമതിക്കേസിലെ ഇഡി സമന്‍സ് സ്റ്റേ ചെയ്യണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ ഹര്‍ജി സെഷൻസ് കോടതി തള്ളിയിരുന്നു. കേസില്‍ നാളെ മജിസ്ട്രേറ്റ് കോടതിയില്‍ കെജ്‍രിവാള്‍ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. ഹൈദരാബാദിൽനിന്ന് അറസ്റ്റ് ചെയ്ത കവിതയെ ഡൽഹിയിലേക്കു കൊണ്ടുപോകും. ഡൽഹി സർക്കാരിന്‍റെ കീഴിലായിരുന്ന മദ്യവിൽപ്പനയുടെ ലൈസൻസ് 2021-ൽ സ്വകാര്യ മേഖലയ്ക്കു കൈമാറിയതിൽ അഴിമതി നടന്നിട്ടുണ്ടെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് കവിതയ്ക്ക് ഇഡിയും ഐടി വകുപ്പും രണ്ടു തവണ സമൻസ് നൽകിയിരുന്നു. പിന്നാലെയാണ് ഇന്നു രാവിലെ മിന്നൽ പരിശോധന നടത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന സമയത്തുള്ള ഈ അറസ്റ്റ് ബിആർഎസിന് വൻ തിരിച്ചടിയാണ്. കേസുമായി ബന്ധപ്പെട്ട് ഹൈദരാബാദിലെ മദ്യവ്യവസായിയുമായ മലയാളിയെ ഇഡി നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഏതാനും മദ്യവ്യവസായികൾക്ക് അനർഹമായ ലാഭം ലഭിച്ച ഇടപാടിൽ ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയും കവിതയും എഎപി നേതാവ് വിജയ് നായരും ഇടപെട്ടുവെന്നാണ് ആരോപണം.

Related articles

See all
Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Save your stories

Sign in