Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

MANIPUR| മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; അഞ്ച് ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധിച്ചു

MANIPUR| മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; അഞ്ച് ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധിച്ചു
മണിപ്പൂരില്‍ വീണ്ടും നിരോധനാജ്ഞ. ശനിയാഴ്ച രാത്രി 11.45 മുതല്‍ അഞ്ച് ജില്ലകളിലെ ഇന്റര്‍നെറ്റ്, മൊബൈല്‍ ഡാറ്റാ സേവനങ്ങള്‍ അഞ്ച് ദിവസത്തേക്ക് നിര്‍ത്തിവെച്ചു. ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, തൗബല്‍, ബിഷ്ണുപൂര്‍, കാക്ചിംഗ് ജില്ലകളിലെ ഇന്റര്‍നെറ്റ് സേവനങ്ങളാണ് റദ്ദാക്കിയത്. മെയ്തി ഗ്രൂപ്പായ അരംബായി ടെങ്കോളിന്റെ ഒരു നേതാവിനെ അറസ്റ്റ് ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി മണിപ്പൂരിലുണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് നടപടി. സന്ദേശങ്ങള്‍, പ്രകോപനപരമായ ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവ പ്രചരിപ്പിക്കുന്നതിന് സാമൂഹിക വിരുദ്ധര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ദുരുപയോഗം ചെയ്‌തേക്കുമെന്നും ഇത് പൊതു ക്രമസമാധാനത്തെ തകര്‍ക്കുമെന്നും ഭയന്നാണ് ഇന്റര്‍നെറ്റ് നിരോധിച്ചതെന്ന് കമ്മീഷണര്‍-കം-സെക്രട്ടറി എന്‍ അശോക് കുമാര്‍ പുറപ്പെടുവിച്ച ഔദ്യോഗികവിജ്ഞാപനത്തില്‍ പറയുന്നു. ഉത്തരവ് ലംഘിക്കുന്ന ഏതൊരു വ്യക്തിയും നിയമപരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Related articles

See all
Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Save your stories

Sign in