Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ഛത്തീസ്ഗഢ്, മിസോറം വോട്ടെടുപ്പ് പുരോഗമിക്കുന്നു

ഛത്തീസ്ഗഢ്, മിസോറം വോട്ടെടുപ്പ് പുരോഗമിക്കുന്നു
  വാശിയേറിയ പ്രചാരണത്തിന് പിന്നാലെ ഛത്തീസ്ഗഢിൽ ആദ്യഘട്ട തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. പോളിംഗ് മന്ദഗതിയിലാണ്. ആദ്യ മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ ഛത്തീസ്ഗഢിൽ 10 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇരുപത് മണ്ഡലങ്ങളാണ് ആദ്യഘട്ടത്തിൽ വിധി എഴുതുന്നത്. 40 ലക്ഷത്തിലേറെ വോട്ടർമാരാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുക. മാവോയിസ്റ്റ് സ്വാധീന മേഖലകളായ ബസ്തർ, ദന്തേവാഡ, സുക്മ, ബീജാപൂർ, കാങ്കീർ, രാജ്‌നന്ദഗാവ്, നാരായൺപുർ തുടങ്ങിയ ജില്ലകളിലെ മണ്ഡലങ്ങളാണ് ആദ്യഘട്ട വോട്ടെടുപ്പിൽ പോളിംഗ് ബൂത്തിലെത്തുക. അർധ സൈനികവിഭാഗങ്ങളും സംസ്ഥാന പോലീസും ഈ ജില്ലകളിൽ പൂർണ്ണമായും വിന്യസിച്ചിരിക്കുകയാണ്. പ്രശ്‌നബാധിതമായ അറുനൂറ് പോളിംഗ് ബൂത്തുകളിൽ ത്രിതല സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഡ്രോൺ സുരക്ഷ അടക്കം ഇവിടങ്ങളിൽ ഒരുക്കിയിട്ടുണ്ട്. മിസോറമില്‍ 18 ശതമാനം പോളിംഗാണ് ആദ്യ മൂന്നു മണിക്കൂറില്‍ രേഖപ്പെടുത്തിയത്.

Related articles

See all
Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Save your stories

Sign in