Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ബിജെപിയുടേത് രാഷ്ട്രീയ പകപോക്കല്‍; തനിക്കെതിരെ കള്ളക്കേസെന്ന് കെജ്‌രിവാൾ

ബിജെപിയുടേത് രാഷ്ട്രീയ പകപോക്കല്‍; തനിക്കെതിരെ കള്ളക്കേസെന്ന് കെജ്‌രിവാൾ
  ന്യൂഡല്‍ഹി: മദ്യ നയ അഴിമതിക്കേസിൽ ഇഡി ചോദ്യം ചെയ്യലിന് വിളിച്ചത് രാഷ്ട്രീയ നീക്കമെന്ന് ആവർത്തിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാർ എതിരാളികളെ തകർക്കുകയാണെന്നും ഡൽഹി മുഖ്യമന്ത്രി പറഞ്ഞു. തനിക്കെതിരെയുള്ളത് കള്ളക്കേസെന്ന് പറഞ്ഞ ഡൽഹി മുഖ്യമന്ത്രി ബിജെപിഅഴിമതിക്കാരുടെ പാർട്ടിയാണെന്ന് കൂട്ടിച്ചേർത്തു. സത്യസന്ധതയാണ് തന്‍റെ ശക്തിയെന്ന് ഡൽഹി മുഖ്യമന്ത്രി പറഞ്ഞു. തന്നെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് നടക്കുന്നതെന്നും തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്നും അരവിന്ദ് കെജ്‌രിവാൾ വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് മുമ്പ് നടത്തുന്ന രാഷ്ട്രീയ നീക്കമാണ് ചോദ്യം ചെയ്യൽ എന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ താൻ പ്രചാരണം നടത്തരുതെന്ന് ബിജെപി ആഗ്രഹിക്കുന്നു. തന്‍റെ ശ്വാസം രാജ്യത്തിന് വേണ്ടിയെന്നും അരവിന്ദ് കെജ്‌രിവാൾ കൂട്ടിച്ചേർത്തു. അതിനിടെ ഡൽഹി സർക്കാരുമായി ബന്ധപ്പെട്ട അഴിമതികളിൽ സിബിഐഅന്വേഷണത്തിന് ലഫ്റ്റനന്‍റ് ഗവർണ്ണർ വി.കെ. സക്സേന അനുമതി നൽകി. വ്യാജ മെഡിക്കൽ പരിശോധന, വനം വകുപ്പ് അഴിമതി എന്നീ കേസുകളിലാണ് ലഫ്റ്റനന്‍റ് ഗവർണർ അന്വേഷണത്തിന് അനുമതി നൽകിയത്. ഡൽഹി മദ്യനയ അഴിമതിയിൽ ഇഡിക്ക് മുമ്പാകെ ഹാജരാകാത്ത മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ബിജെപി രംഗത്തുവന്നു. കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുമെന്നും കേസിൽ കുടുക്കുമെന്നുമൊക്കെ പറഞ്ഞ് ആം ആദ്മി പാർട്ടി ഇരവാദം മുഴക്കുകയാണെന്നും ബിജെപി പരിഹസിച്ചു.

Related articles

See all
Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Save your stories

Sign in