Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ലോക്ക്ഡൗൺ ലംഘിച്ച് പിറന്നാള്‍ ആഘോഷം; ​ബി.ജെ.പി നേതാവടക്കം എട്ടുപേർ അറസ്റ്റിൽ

ലോക്ക്ഡൗൺ ലംഘിച്ച് പിറന്നാള്‍ ആഘോഷം; ​ബി.ജെ.പി നേതാവടക്കം എട്ടുപേർ അറസ്റ്റിൽ
ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് ജന്മദിനാഘോഷം നടത്തിയ ബിജെപി നേതാവ് ഉള്‍പ്പെടെ 8 പേർ അറസ്റ്റില്‍. വഡോദരയിലെ ഒരു വാർഡ് പ്രസിഡന്‍റും മറ്റ് ഏഴ് പേരുമാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. വഡോദരയിലെ തുൾസിവാദ് മേഖലയിലെ ബിജെപി പ്രാദേശിക നേതാവ് അനിൽ പർമറിന്‍റെ പിറന്നാൾ ആഘോഷമാണ് വിവാദമായത്. തുളസിവാദിലെ 7-ആം വാർഡ് ബിജെപി പ്രസിഡന്‍റായ അനിൽ പർമാർ. ഇദ്ദേഹത്തിന്‍റെ വസതിയിലായിരുന്നു പിറന്നാളാഘോഷം. ആഘോഷത്തില്‍ പങ്കെടുത്തവർ ഇതിന് ശേഷം വിവിധ സോഷ്യൽ മീഡിയ സൈറ്റുകളിൽ പോസ്റ്റ് ചെയ്ത ഫോട്ടോകൾ വൈറലായി. കേക്ക് കഴിച്ച് ക്യാമറയ്ക്ക് പോസ് ചെയ്യുമ്പോൾ പരസ്പരം അടുത്ത് നിൽക്കുന്നതായി ഇവർ പങ്കുവെച്ച വീഡിയോകളിലും ഫോട്ടോകളിലും കാണാം. ഇതുവരെ എട്ട് പേരെ തിരിച്ചറിഞ്ഞുവെന്നും ബാക്കിയുള്ളവർക്കായി തെരച്ചില്‍ തുടരുകയാണെന്നും കരേലിബാഗ് പോലീസ് ഇൻസ്പെക്ടർ ആർ‌എ ജഡേജ പറഞ്ഞു. ലോക്ക്ഡൗൺ / കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം എല്ലാവരേയും വൈദ്യപരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മനീഷ് പർമർ, നകുൽ പർമർ, ദക്ഷേഷ് പർമർ, മെഹുൽ സോളങ്കി, ചന്ദ്രകാന്ത് ബ്രഹ്മ്രെ, രാകേഷ് പർമർ, ധവാൽ പർമർ എന്നിവരാണ് അനിൽ പർമാറിനെ കൂടാതെ നിലവില്‍ എഫ്‌ഐ‌ആറിൽ പേരുള്ള 7 പേർ. ഇവർക്കെതിരെ ഐപിസി സെക്ഷന്‍ 269, 270, 188 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Related articles

See all
Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പു...

Save your stories

Sign in