Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

'കലാപരമായി ഒരുക്കിയ പ്രകടനം' മോദിയുടെ പ്രസംഗത്തില്‍ വിമർശനവുമായി ശശി തരൂർ

'കലാപരമായി ഒരുക്കിയ പ്രകടനം' മോദിയുടെ പ്രസംഗത്തില്‍ വിമർശനവുമായി ശശി തരൂർ
  ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വൈകാരിക പ്രസംഗം കലാപരമായി ഒരുക്കിയ പ്രകടനമെന്ന വിമർശനവുമായി ശശി തരൂർ എം.പി.  പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന് രാജ്യസഭയില്‍ നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ പ്രധാനമന്ത്രി  വിതുമ്പിയതിനെക്കുറിച്ച് ചർച്ചകള്‍ നടക്കുന്നതിനിടെയാണ് തരൂരിന്‍റെ വിമർശനം. രാജ്യസഭയിൽ നിന്ന് ഈ മാസം കാലാവധി പൂർത്തിയാക്കുന്ന നേതാക്കൾക്കുള്ള യാത്രയയപ്പ് ചടങ്ങിനിടെയാണ് നരേന്ദ്ര മോദി വിതുമ്പിയത്. ഗുലാം നബി ആസാദിനെക്കുറിച്ചു പറയുന്നതിനിടെ നിരവധി തവണ മോദിയുടെ കണ്ഠമിടറുകയും കണ്ണീരൊപ്പുകയും ചെയ്തു. എന്നാലിത് വളരെ കലാപരമായി തയാറാക്കിയ പ്രകടനമാണെന്നായിരുന്നു ശശി തരൂരിന്‍റെ വിമർശനം. 'ഇത് (പ്രധാനമന്ത്രിയുടെ വിടവാങ്ങൽ പ്രസംഗം) വളരെ കലാപരമായി തയാറാക്കിയ പ്രകടനമാണ്' - മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരിയുടെ "ബൈ മെനി എ ഹാപ്പി ആക്സിഡന്‍റ്: റീകളക്ഷൻസ് ഓഫ് എ ലൈഫ്" എന്ന പുസ്തകത്തെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുക്കവെയായിരുന്നു തരൂരിന്‍റെ പ്രതികരണം. കർഷകനേതാവ് രാകേഷ് ടികായത്തിന്‍റെ കണ്ണീരിനും ഇക്കാര്യത്തിൽ ഭാഗികമായി ഉത്തരവാദിത്തമുണ്ടെന്ന് തരൂർ പരിഹാസരൂപേണ പറഞ്ഞു . കർഷക വേദന പറ‍ഞ്ഞ് കരഞ്ഞ ടികായത്തിന് മാത്രമല്ല തനിക്കും കണ്ണീരുണ്ട് എന്ന് ബോധ്യപ്പെടുത്തുകയായിരുന്നു പ്രധാനമന്ത്രിയുടെ ലക്ഷ്യമെന്നും ശശി തരൂർ പറഞ്ഞു.

Related articles

See all
Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in