Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം : സുപ്രീംകോടതി കൊളീജിയത്തിന്‍റെ ശുപാർശകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി

ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം : സുപ്രീംകോടതി കൊളീജിയത്തിന്‍റെ  ശുപാർശകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി
ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിന് വേണ്ടി സുപ്രീംകോടതി കൊളീജിയം കേന്ദ്ര ഗവൺമെന്‍റിന് നൽകിയ ശുപാർശകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം പി ലോക്സഭയിലെ ശൂന്യവേളയിൽ ആവശ്യപ്പെട്ടു. ഇപ്പോൾ 189ഓളം ശുപാർശകളാണ് ഇത്തരത്തിൽ കേന്ദ്ര ഗവൺമെന്‍റിന്‍റെ മുൻപാകെ ഉള്ളത്. ഇക്കാര്യത്തിൽ സുപ്രീംകോടതി കഴിഞ്ഞ മാസവും ആശങ്ക പ്രകടിപ്പിച്ചിരുന്നു. കേരള ഹൈക്കോടതിയിൽ മാത്രം 47 ഹൈക്കോടതി ജഡ്ജിമാരുടെ ഒഴിവുള്ളതിൽ 37 ജഡ്ജിമാർ മാത്രമാണ് ഇപ്പോഴുള്ളത്. ഈ വർഷം 7 ജഡ്ജിമാർ കൂടി വിരമിക്കുന്നതോടെ അത് 30 ആയി ചുരുങ്ങും. 47.5 ലക്ഷം കേസുകൾ ഹൈക്കോടതികളിൽ കെട്ടിക്കിടക്കുകയാണെന്ന് ഇന്ത്യൻ ജസ്റ്റിസ് റിപ്പോർട്ട് 2020 ഈയിടെ വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിനുള്ള കോളീജിയം ശുപാർശകൾ പെട്ടെന്ന് തീർപ്പാക്കുന്നതിന് സമയബന്ധിതമായ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Related articles

See all
Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in