Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കൊവിഡ് പ്രതിരോധ പ്രവർത്തനം : അനിൽ ആന്‍റണിക്ക് രാജീവ് ഗാന്ധി നാഷണൽ എക്സലൻസ് അവാർഡ്

കൊവിഡ് പ്രതിരോധ പ്രവർത്തനം : അനിൽ ആന്‍റണിക്ക് രാജീവ് ഗാന്ധി നാഷണൽ എക്സലൻസ് അവാർഡ്
അനിൽ ആന്‍റണിക്ക് രാജീവ് ഗാന്ധി നാഷണൽ എക്സലൻസ് അവാർഡ്. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പാർലമെന്‍റേറിയൻ വിത്ത് ഇന്നവേറ്റ്സ് ഓഫ് ഇന്ത്യ (പിഐഐ) സംഘടനയുമായി ചേർന്ന് നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം. സംഘടനയുടെ തെക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളുടെ ഏകോപന ചുമതല കോണ്‍ഗ്രസിന്‍റെ അനില്‍ ആന്‍റണിക്കായിരുന്നു. രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിലെ സ്ഥലങ്ങൾ ഏറ്റെടുത്ത് കൊവിഡ് കെയർ സെന്‍ററുകൾ സംഘടന സ്ഥാപിച്ചിരുന്നു. സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി കുറഞ്ഞ ചെലവിലാണ് സെന്‍ററുകൾ ഒരുക്കിയത്. പാർലമെന്‍റ് അംഗങ്ങളും സാങ്കേതിക മേഖലയിലെ പ്രവർത്തകരും ഉൾപ്പെടുന്നതാണ് പിഐഎ. കേരള, കർണാടക, ഗുജറാത്ത്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലായി 700 ബെഡുകൾ ഉൾപ്പെടുന്ന എട്ടോളം കൊവിഡ് സെന്‍ററുകൾ സംഘടന ഒരുക്കിയിരുന്നു. പതിനായിരത്തിലേറെ രോഗികളാണ് സൗകര്യം ഉപയോഗപ്പെടുത്തിയത്. തിരുവനന്തപുരം നെയ്യാർ ഡാമിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്‍റ് സ്റ്റഡീസ്, പൂന്തുറ, പൂജപ്പുര എന്നിവിടങ്ങളിലെ സെന്‍ററുകളും ഇവയിൽ ഉൾപ്പെടുന്നു. കേരളത്തിൽ കണ്ണൂർ ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ മാസ് തെർമൽ സ്കാനറുകളും സംഘടനയുടെ നേതൃത്വത്തിൽ സ്ഥാപിച്ചു.

Related articles

See all
Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in