Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

മലിനവായുവും മൂടല്‍ മഞ്ഞും: ശ്വാസം മുട്ടി ഡല്‍ഹി; നിയന്ത്രണങ്ങളുമായി സർക്കാർ

മലിനവായുവും മൂടല്‍ മഞ്ഞും: ശ്വാസം മുട്ടി ഡല്‍ഹി; നിയന്ത്രണങ്ങളുമായി സർക്കാർ
  ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കനത്ത മൂടൽമഞ്ഞ് കൂടി ആയതോടെ വായുമലിനീകരണം അതിരൂക്ഷം. മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി ഡൽഹി സർക്കാർ. മൂടൽ മഞ്ഞു ശക്തമായതോടെ വീണ്ടും മലിനീകരണം വർധിച്ചിരിക്കുകയാണ്. വായു ഗുണനിലവാര സൂചിക (എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ്) 400 പോയിന്‍റിലേക്ക് ഉയര്‍ന്നതോടെ വാഹനങ്ങള്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണം ഏര്‍പ്പെടുത്തി മലിനീകരണ തോത് കുറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇതിന്‍റെ ഭാഗമായി ഡല്‍ഹി എന്‍സിആര്‍ മേഖലയില്‍ ബിഎസ് 3 പെട്രോള്‍ വാഹനങ്ങൾക്കും ബിഎസ് 4 ഡീസല്‍ വാഹനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധനം തുടരും. നിരോധനം മറികടന്ന് വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവര്‍ക്ക് 20,000 രൂപ വരെ പിഴ ചുമത്തുമെന്നാണ് ഗതാഗത വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. അടിയന്തര സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് നിരോധനം ബാധകമാകില്ല. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ഡൽഹിയിൽ നിർമ്മാണപ്രവർത്തനങ്ങൾ, ഖനനം തുടങ്ങിയവ നിരോധിക്കുമെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

Related articles

See all
Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Save your stories

Sign in