Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ഐഎന്‍ടിയുസിയുടെ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സമിതി രൂപീകരിച്ച് എഐസിസി; കെ മുരളീധരന്‍ എംപി അഞ്ചംഗ സമിതിയില്‍

ഐഎന്‍ടിയുസിയുടെ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സമിതി രൂപീകരിച്ച് എഐസിസി; കെ മുരളീധരന്‍ എംപി അഞ്ചംഗ സമിതിയില്‍
  ന്യൂഡല്‍ഹി: ഐഎൻടിയുസിയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും ഏകോപിപ്പിക്കാനും അഞ്ചംഗ സമിതിക്ക് എഐസിസി രൂപം നൽകി. കെ മുരളീധരൻ എംപി സമിതിയില്‍ അംഗമാണ്. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അൻവറാണ് ഏകോപന സമിതിയുടെ കൺവീനർ. കോണ്‍ഗ്രസ് അധ്യക്ഷയായിരിക്കെ സോണിയാ ഗാന്ധി നിയോഗിച്ച രണ്ടംഗ സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഏകോപന സമിതിക്ക് രൂപം നല്‍കിയത്. ഇപ്പോഴത്തെ കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാർജുന്‍ ഖാർഗെ, ദിഗ്‌വിജയ് സിംഗ് എന്നിവരായിരുന്നു കമ്മിറ്റിയിലെ അംഗങ്ങള്‍. അഭിപ്രായ വ്യത്യാസങ്ങള്‍ രമ്യമായി പരിഹരിച്ച് എത്രയും വേഗം ഐഎൻടിയുസി സംഘടനാ തെരഞ്ഞെടുപ്പ് നടത്താനും എഐസിസി നിർദ്ദേശിച്ചു. താരിഖ്അൻവർ, ഹരീഷ് റാവത്ത്, കെ മുരളീധരൻ, രാജ്മണി പട്ടേൽ, ഉദിത് രാജ് എന്നിവരാണ് അഞ്ചംഗ ഏകോപന സമിതിയിലെ അംഗങ്ങൾ. ഐഎന്‍ടിയുസിയുടെ പ്രവർത്തനങ്ങള്‍ നിരീക്ഷിക്കുക, സമയാസമയങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷന് റിപ്പോർട്ട് നല്‍കുക തുടങ്ങിയവയാണ് അഞ്ചംഗ സമിതിയുടെ ചുമതലകള്‍. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.  

Related articles

See all
Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in