Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Auto

ഹോണ്ട ജാസിന്‍റെ പുതിയ പതിപ്പ് വിപണിയിൽ

ഹോണ്ട ജാസിന്‍റെ പുതിയ പതിപ്പ് വിപണിയിൽ
ഹോണ്ടയുടെ പ്രീമിയം ഹാച്ച്ബാക്കായ ജാസിന്‍റെ നവീകരിച്ച പുതിയ പതിപ്പ് വിപണിയിൽ. 7.35 ലക്ഷം മുതൽ 9.29 ലക്ഷവരെയാണ് വാഹനത്തിന്‍റെ വില. സാങ്കേതിക വിഭാഗത്തിൽ മാറ്റമില്ലാതെയാണ് ഹോണ്ടയുടെ മോഡൽ എത്തിയിരിക്കുന്നത്. രൂപത്തിൽ മാറ്റങ്ങളോടെയാവും ജാസിന്‍റെ വരവ്. വലുപ്പമേറിയ എയർ ഇൻടേക്ക് സഹിതം പുത്തൻ മുൻ ബംമ്പർ, ഫോഗ് ലാംപ് ഹൗസിങ്ങിനു വേറിട്ട രൂപകൽപ്പന എന്നിവയാണ് കാറിന്‍റെ മുൻഭാഗത്തെ മാറ്റം. മുൻഗ്രില്ലിന്‍റെ ആകൃതിയിൽ പരിഷ്‌ക്കാരമുണ്ട്. ഹോണ്ടയുടെ പുത്തൻ മോഡലുകളോട് സാമ്യമുള്ള ഗ്രീൽ ജാസിനും ഇടം പിടിച്ചു. എൽ.ഇ.ഡി ടെയിൽ ലാംപിന്‍റെ രൂപകൽപനയിലെ മാറ്റമാണ് വാഹനത്തിന്‍റെ മറ്റൊരു ആകർഷണ ഘടകം. കാറിലെ അലോയ് വീലുകൾക്കും പുത്തൻ മാറ്റം ഉണ്ട്. 15 ഇഞ്ച്  അലോയ് വീലാണ് നവീകരിച്ച ജാസിൽ ഉള്ളത്. ഇൻഫോടെയ്‌മെന്‍റ് സംവിധാനം, ഓട്ടോമാറ്റിക് ഹെഡ്‌ലാംപ്, പുഷ് സ്റ്റാർ ബട്ടൻ, ക്രൂസ് കൺട്രോൾ ഫ്രണ്ട്,  സെന്‍റർ ആംറെസ്റ്റ് എന്നീ സൗകര്യങ്ങളും ഈ വാഹനത്തിന്‍റെ സവിശേഷതകളാണ്. 1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ എൻജിനുമാണ് കാറിനു കരുത്തേകുക. അഞ്ച് എക്‌സ്റ്റീരിയർ നിറങ്ങളിലായി ആണ് ജാസിനെ ഹോണ്ട വിപണിയിലെത്തിക്കുന്നത്.

Related articles

See all
Popular News

6-സ്പീഡ് ഗിയർബോക്‌സും TFT ഡിസ്‌പ്ലേയും; കരുത്തുറ്റ അപ്‌ഡേറ്റുകളോടെ പൾസർ N250 SS എത്തുമ്പോൾ

Popular News

കാർ വാങ്ങാൻ പ്ലാനുണ്ടോ? സ്‌കോഡ കുഷാഖിന്റെ പുതിയ വിലവിവരങ്ങൾ അറിയാം

Popular News

പുതിയ ജീപ്പ് എസ്‌.യു.വി നിർമ്മിക്കാൻ ടാറ്റ മോട്ടോഴ്‌സും സ്റ്റെല്ലാന്റിസും കൈകോർക്കുന്നു; ന...

Popular News

ഹൈദരാബാദിലേക്ക് ചുവടുമാറ്റി റോയൽ എൻഫീൽഡിന്റെ 'ഫ്ലൈയിങ് ഫ്ലീ സി6'; വില 1.99 ലക്ഷം മുതൽ

Save your stories

Sign in