Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Business

പുതിയ കിടക്കകളുമായി ഗോദ്‌റെജ് ഇന്‍റീരിരിയോ

പുതിയ കിടക്കകളുമായി ഗോദ്‌റെജ് ഇന്‍റീരിരിയോ
രാജ്യത്തെ മുൻനിര ഫർണീച്ചർ നിർമാതാക്കളായ ഗോദ്‌റെജ് ഇന്‍റീരിരിയോ പുതിയ കിടക്കകൾ പുറത്തിറക്കി. സുഖകരമായ നിദ്രക്ക് സഹായിക്കുന്ന നവീന സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയാണ് പുതിയ കിടക്കകൾ നിർമിച്ചിരിക്കുന്നതെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു. കൊച്ചിയിൽ നടന്ന ചടങ്ങിൽ ഗോദ്‌റെജ് ഇന്‍റീരിരിയോ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അനിൽ മാഥൂർ പുതിയ കിടക്കകൾ വിപണിയിൽ അവതരിപ്പിച്ചു. ഉറങ്ങുന്ന സമയത്ത് ശശീരം കൃത്യമായിരിക്കാൻ സഹായകമായ തരത്തിലാണ് ഇതിന്‍റെ നിർമാണമെന്ന് അദ്ദേഹം പറഞ്ഞു. ഉറക്ക കുറവ് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഒരു പരിധി വരെ കുറയ്ക്കാനാകുമെന്നും അനിൽ മാഥൂർ അവകാശപ്പെട്ടു. കിടക്കുന്ന ആളുടെ ഭാരത്തിന് അനുയോജ്യമായ കിടക്കകൾ തിരഞ്ഞെടുക്കാം. നട്ടെല്ലിന് ശരിയായ ഊന്നൽ ലഭിക്കുന്ന രീതിയിലാണ് നിർമാണം. സ്ലീപ് അറ്റ് ടെൻ എന്ന പേരിൽ ഗോദ്‌റെജ് ഇന്‍റീരിയോ ദേശീയ തലത്തിൽ നടത്തിയ ഗവേഷണത്തിനൊടുവിലാണ് പുതിയ ഉത്പന്നം പുറത്തിറക്കിയിരിക്കുന്നതെന്നും സി.ഓ ഓ അനിൽ മാഥൂർ കൂട്ടിച്ചേർത്തു.

Related articles

See all
Popular News

വരുമാന ഇടിവും കടുത്ത മത്സരവും; വൻതോതിൽ ജീവനക്കാരെ വെട്ടിക്കുറയ്ക്കാൻ നെറ്റ്ഫ്ലിക്സ്

Popular News

2,000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ യുപിഐ ഇടപാടുകൾക്കുള്ള ചാർജ് ഉടൻ നടപ്പാക്കില്ല: തീരുമാനവ...

Popular News

സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ ഇടിവ്; പവന് 1,09,480 രൂപയായി കുറഞ്ഞു

Popular News

സാധാരണക്കാരന് തിരിച്ചടിയായി നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു

Save your stories

Sign in